ക്ലിന്റണ്‍ -മോണിക്ക ലെവിന്‍സ്‌കി ലൈംഗിക പീഡന ആരോപണങ്ങള്‍ ടി.വി സീരിസ് ആക്കുന്നു

വാഷിംഗ്ടണ്‍ : യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായുള്ള ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ടിവി സീരീസ് ആക്കാന്‍ പരാതിക്കാരിയായ മോണിക്ക ലെവിന്‍സ്‌കി. ടിവി സീരീസിന്റെ നിര്‍മ്മാതാക്കളിലൊരാളാണ് മോണിക്ക. Impeachment: American Crime Story എന്ന പേരിലാണ് ക്രൈം സ്റ്റോറി വരുന്നത്. ബില്‍ ക്ലിന്റനെ അവതരിപ്പിക്കുന്നത് റയാന്‍ മര്‍ഫി ആയിരിക്കും.

1997ലാണ് വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി തന്നേക്കാള്‍ 27 വയസ് പ്രായം കൂടുതലുണ്ടായിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ബില്‍ ക്ലിന്റന്‍ വഴിവിട്ട തരത്തില്‍ മോണിക്കയുമായി ലൈംഗികമായി ബന്ധം പുലര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നത്. ആരോപണം ആദ്യം നിഷേധിച്ച ക്ലിന്റന്‍ 1998 ജനുവരിയില്‍ ഇത് അംഗീകരിച്ചു. യുഎസിലും ആഗോളതലത്തിലും ഈ സംഭവം വലിയ കോളിളക്കമുണ്ടാക്കി.

ക്ലിന്റന്‍ ഇംപീച്ച് ചെയ്യപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. ബുക്ക്സ്മാര്‍ട്ടിലൂടെ ശ്രദ്ധേയയായ ബിയാനി ഫെല്‍ഡ്സ്റ്റീന്‍ ആണ് മോണിക്ക ലെവിന്‍സ്‌കിയെ അവതരിപ്പിക്കുക. മോണിക്കയുടെ ഫോണ്‍ കോള്‍ ടാപ്പ് ചെയ്ത് സിവില്‍ സര്‍വന്റ് ലിന്‍ഡ ട്രിപ്പ് ആയി സാറ പോള്‍സണ്‍ രംഗത്തെത്തും. 2020 സെപ്റ്റംബറില്‍ ക്ലിന്റന്‍ – മോണിക്ക സിരീസ് ആദ്യ പ്രദര്‍ശനം നടക്കും. യുഎസിന് പുറമെ യുകെയിലും സീരീസ് ലഭ്യമായേക്കും.

Share this news

Leave a Reply

%d bloggers like this: