‘ക്ലിക് ടു പ്രേ’ ഇ-റോസറി: ഡിജിറ്റല്‍ ജപമാല പുറത്തിറക്കി വത്തിക്കാന്‍; ആമസോണില്‍ നിന്നും ഐഒഎസ്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ലഭ്യമാകും…

ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി മാറിയ യുവതലമുറയെ സഭയിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ ഡിജിറ്റല്‍ ജപമാല പുറത്തിറക്കി വത്തിക്കാന്‍. ‘ക്ലിക് ടു പ്രേ’ ജപമാല സ്മാര്‍ട്ട്ഫോണുകളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാം. ഇതുവഴി യുവാക്കളെ ആകര്‍ഷിക്കാമെ്നാണ് വത്തിക്കാന്റെ പ്രതീക്ഷ.

ഇറോസറി കൈയില്‍ അണിയാന്‍ സാധിക്കുന്ന തരത്തിലാണ് ഡിസൈന്‍. സ്മാര്‍ട്ട്ഫോണുകളിലേക്ക് മൊബൈല്‍ ആപ്പ് വഴി ബന്ധിപ്പിക്കാനും ഒരു കുരിശ് വരച്ച് ആക്ടിവേറ്റ് ചെയ്യാനും കഴിയും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ലഭിക്കുന്ന ഡിജിറ്റല്‍ ജപമാല ആമസോണില്‍ 85 പൗണ്ടിനാണ് ലഭിക്കുക (ഏകദേശം 7700 രൂപ).

10 കറുത്ത എഗേറ്റ്, ഹെമറ്റൈറ്റ് റോസറി മുത്തുകളും, സില്‍വര്‍ സ്മാര്‍ട്ട് കുരിശുമാണ് ഇതിനുള്ളത്. എങ്ങിനെ ജപമാല ചൊല്ലാമെന്ന് യുവാക്കളെ പഠിപ്പിക്കാനും, സമാധാനത്തോടെ എങ്ങിനെ പ്രാര്‍ത്ഥിക്കാമെന്നും ക്ലിക് ടു പ്രേ ഇറോസറി സഹായിക്കുമെന്ന് ക്ലിക് ടു പ്രേ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ഡിജിറ്റല്‍ ജപമാല ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ക്ലിക് ടു പ്രേ ഇറോസറി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് ബ്ലൂടൂത്തിന് അനുയോജ്യവും, ബ്രേസ്ലെറ്റ് വാട്ടര്‍ റെസിസ്റ്റന്റുമാണ്. പോപ്പിന്റെ വേള്‍ഡ്വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായി തായ്വാന്‍ ടെക് കമ്പനി ഗാഡ്ജ്ടെക്കാണ് ഡിജിറ്റല്‍ ജപമാല വികസിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: