ക്രിസ്മസ് സമ്മാനങ്ങള്‍ ഹാന്‍ഡ് ബാഗിലെങ്കില്‍ പൊതിയണ്ടെന്ന് നിര്‍ദേശം

 

ഡബ്ലിന്‍: ക്രിസ്മസ് അടുത്തെത്തിക്കഴിഞ്ഞു. പ്രിയപ്പെട്ടവര്‍ക്കായി ക്രിസ്മസ് സമ്മാനങ്ങളും വാങ്ങിക്കൂട്ടി. ഇനി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സമ്മാനങ്ങള്‍ ഹാന്‍ഡ് ബാഗിലാണ് കൊണ്ടുപോകുന്നതെങ്കില്‍ അത് പൊതിയണ്ടെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സുരക്ഷാ പരിശോധനയില്‍ സമ്മാനപൊതിയഴിച്ച് കാണിക്കേണ്ടിവരും. പലരും വളരെ സമയമെടുത്ത് ശ്രദ്ധയോടെയാവും സമ്മാനങ്ങള്‍ പൊതിയുന്നത്. സുരക്ഷ പരിശോധനയില്‍ ഭംഗിയായി പൊതിഞ്ഞ സമ്മാനപൊതികള്‍ അഴിക്കേണ്ടിവരുമ്പോള്‍ നിരാശ തോന്നാതിരാക്കാനാണ് പൊതിയണ്ടെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

അതായത് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനവുമായി ഫ്‌ളൈറ്റിലാണ് യാത്രയെങ്കില്‍ നല്‍കുന്നതിന് മുമ്പ് മാത്രം പൊതിഞ്ഞാല്‍ മതിയെന്നു സാരം

Share this news

Leave a Reply

%d bloggers like this: