ക്രിസ്മസ് – ന്യൂ ഇയര്‍: റെക്കോര്‍ഡ് മദ്യവില്‍പ്പന; മുന്നില്‍ നെടുമ്പാശേരിയും പാലാരിവട്ടവും

ഇത്തവണ ക്രിസ്മസ്-പുതുവത്സരാഘോഷ സമയത്തും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 2018 നെ അപേക്ഷിച്ച് സംസ്ഥാനത്ത് 34 കോടി അധിക രൂപയ്ക്ക് മദ്യം വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസിനും പുതുവത്സരത്തിനും മദ്യം ഏറ്റവുമധികം വിറ്റഴിച്ചത് എറണാകുളത്തെ രണ്ടിടങ്ങളാണ്.

ക്രിസ്മസിന്റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു ക്രിസ്മസിന് നെടുമ്പാശേരിയിലാണ് ഏറ്റവുമധികം മദ്യം വിറ്റഴിക്കപ്പെട്ടത്. നെടുമ്പാശേരിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് വഴി 51.3 ലക്ഷം രൂപയുടെ മദ്യം ക്രിസ്മസിന് തലേദിവസം മാത്രം വിറ്റഴിക്കപ്പെട്ടു. കൊച്ചി രാജ്യാന്തര വിമാനത്താവളം നിലകൊളളുന്ന പ്രദേശമാണിത്.

ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ്-പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. മുന്‍വര്‍ഷം ഇത് 480.67 കോടിയായിരുന്നു. ക്രിസ്മസ് ദിനത്തിലും വില്‍പ്പന മോശമായില്ല. 40.6 കോടിയുടെ മദ്യം ചെലവായി. എന്നാല്‍ നെടുമ്പാശേരിയുടെ റെക്കോര്‍ഡ് പുതുവര്‍ഷത്തില്‍ പാലാരിവട്ടം തകര്‍ത്തു.

പുതുവര്‍ഷതലേന്ന് പാലാരിവട്ടത്തെ ഔട്ട്ലെറ്റ് വില്‍പ്പനയില്‍ മുന്നിലെത്തി. 73.53 ലക്ഷം രൂപ ഇവിടെ വില്‍പ്പനയിലൂടെ ലഭിച്ചത്. ഡിസംബര്‍ 31ന് 78.77 കോടിയുടെ മദ്യം വിറ്റപ്പോള്‍ മുന്‍വര്‍ഷത്തെ 61.7കോടി പഴങ്കഥയായി. വിദേശ നിര്‍മ്മിത വിദേശം മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനക്കെത്തിച്ചുവെങ്കിലും കാര്യമായ പ്രതികരണമുണ്ടാക്കാനായില്ല.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: