ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ഭീകരാക്രമണം തുടര്‍ക്കഥയാകുന്നു : ബുര്‍ക്കിനോ ഫാസോയില്‍ കുര്‍ബാനയിക്കിടെ കൂട്ടക്കുരുതി

ഡാബ്ലോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ കത്തോലിക്കാ പള്ളിയില്‍ വീണ്ടും ഭീകരാക്രമണം. ഞാറാഴ്ച ഡാബ്ലോ നഗരത്തിലെ പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം നടന്നത്. വൈദികന്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ് നിരവധി ആളുകള്‍ ചികിസയില്‍ തുടരുകയാണ്.

ആയുധ ധാരികളായ 30 ഓളം പേര്‍ പള്ളിയിലേക്ക് ഇരച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇത് ആദ്യത്തെ തവണയല്ല ബുര്‍ക്കിനോ ഫാസോയില്‍ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൂട്ടക്കുരുതി സമയത്തു തന്നെ ഇവിടെയും പള്ളികളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നിരവധി ആളുകളെ വെടിവെച്ചു കൊന്നിരുന്നു. വളരെ കുറച്ചു മാധ്യമങ്ങള്‍ മാത്രമാണ് ആ വാര്‍ത്ത പുറത്തു വിട്ടിരുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഈ ചെറിയ രാജ്യം ഇസ്ലാമിക് സ്റ്റേറ്റ്, അല്‍- ഖോയിദ തീവ്രവാദികളുടെ പിടിയില്‍ അകപെട്ടതായി ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആക്രമണത്തെ തുടര്‍ന്ന് ഡാബ്ലോ യിലെ ഷോപ്പുകളും മറ്റു സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഇവിടെ ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ഭീകരാക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും ക്രിസ്ത്യന്‍ ആരാധന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇവിടെയും കൂട്ടക്കൊലകള്‍ അരങ്ങേറുന്നത്.

മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ മാലിയിലും സമാന സാഹചര്യത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാമിക് വത്കരണം നടത്തി ക്രിസ്ത്യന്‍ സമൂഹത്തെ ഇവിടെ നിന്നും പടിയിറക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.

ആഫ്രിക്ക , ഏഷ്യന്‍ വന്‍കരകളില്‍ നിന്നും ക്രിസ്ത്യാനിറ്റിയെ ഇല്ലാതാക്കുന്ന നടപടികള്‍ തുറന്നു കാട്ടുന്ന റിപ്പോര്‍ട്ട് ആഴ്ചകള്‍ക്ക് മുന്‍പ് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പരോക്ഷമായോ, പ്രക്ത്യക്ഷമായോ ചില മുസ്ലിം രാജ്യങ്ങള്‍ പിന്തുണ നല്കുന്നുണ്ടന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: