ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് സെന്‍ട്രല്‍ കണ്‍വെന്‍ഷന്‍ 26 മുതല്‍ 31 വരെ

 

ഡബ്ലിന്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കോലഞ്ചേരിയില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നടത്തപ്പെടുന്ന സെന്‍ട്രല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രസ്തുത യോഗത്തിന്റെ ലൈവ് ടെലികാസ്റ്റ് അയര്‍ലന്‍ഡിലെ ഡബ്ലിന്‍, കോര്‍ക്ക്, കാവന്‍, മാലോ, നേസ്സ്, എന്നീ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമം എന്ന് സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന് നേതൃത്വം നല്‍കുന്നത് സെന്റ്.പീറ്റേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളായ പ്രൊഫ. എം.വൈ.യോഹന്നാന്‍ ആണ്. സഭയല്ല മാറേണ്ടത് ഹൃദയമാണ് എന്നതാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ മൗലിക ചിന്താഗതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോജി പോള്‍: 0872182948

Share this news

Leave a Reply

%d bloggers like this: