ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന വചന ശുശ്രൂഷ ഓഗസ്റ്റ് 22 ശനിയാഴ്ച ഡബ്ലിനില്‍

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വചന ശുശ്രൂഷ ഈ മാസം 22 ശനിയാഴ്ച 3 മണി മുതല്‍ 6 മണി വരെ ഡബ്‌ളിനിലെ Palmerstown Communtiy School (Pobalscoil Iosolde), Kennelsfort Road, Palmerstown, Dublin 20 ല്‍ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ശ്രീ. ഷൈജന്‍ ജോസഫ് സുവിശേഷസ സന്ദേശം നല്‍കും. സഭാഭേദം കൂടാതെ സുവിശേഷ തല്‍പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതാണ്.

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ താങ്കളെ കുടുംബസമ്മേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0872182948

www.crfgospel.org

Share this news

Leave a Reply

%d bloggers like this: