ക്രിസ്തുമസ് കേക്കുകളുടെ രാജാവ് ; എലൈറ്റ് കേക്ക് ഇത്തവണ ചക്കപ്പഴ കേക്കുമായി വിപണി കയ്യടക്കുന്നു

ഡബ്ലിന്‍: കഴിഞ്ഞ 28 വര്‍ഷക്കാലമായി ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവര്‍ന്ന എലൈറ്റ് ഇത്തവണയും ക്രിസ്തുമസ് വിപണി കയ്യടക്കും എന്നതില്‍ ഒട്ടും സംശയമില്ല. ഏവരുടെയും ഇഷ്ട വിഭവമായ ചക്കപ്പഴം കൊണ്ടുള്ള കേക്കാണ് പുതുമയോടെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 13% ചക്കപ്പഴമാണ് എലൈറ്റ് Jackfruit Cake ല്‍ അടങ്ങിയിരിക്കുന്നത്. രുചിയിലും ഗുണമേന്മയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന എലൈറ്റ് കേക്കുകള്‍ ക്രിസ്തുമസ് കാലയളവില്‍ മാത്രമല്ല , മറ്റ് വിശേഷാവസരങ്ങളില്‍ പോലും മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ്. വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കേക്കുകളില്‍ ഉപയോഗിച്ചിരിക്കുന്നത് യൂറോപ്പില്‍ നിന്നുമുള്ള മുട്ടകളാണ് എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. 5 തരം കേക്കുകളാണ് എലൈറ്റിന്റെ വിതരണക്കാര്‍ അയര്‍ലണ്ട് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിവിധ ഏഷ്യന്‍ ഷോപ്പുകളില്‍ ലഭ്യമായിരിക്കുന്ന എലൈറ്റ് കേക്കുകളില്‍ Jackfruit Cake ഇതിനോടകം തന്നെ ഉപഭോക്താക്കള്‍ വാങ്ങിത്തുടങ്ങിയിരിക്കുന്നു എന്നത് എലൈറ്റ് കേക്കുകളോടുള്ള ഉപഭോക്താക്കളുടെ താത്പര്യം എന്നും മുന്നിലാണ് എന്നതിന്റെ തെളിവാണ്.

16% Dates അടങ്ങിയിരിക്കുന്ന എലൈറ്റ് Dates Cake, 16% കാരറ്റ് അടങ്ങിയിരിക്കുന്ന എലൈറ്റ് Carrot Cake, പരമ്പരാഗത ക്രിസ്തുമസ് കേക്കുകളായ എലൈറ്റ് Rich Plum Cake, എലൈറ്റ് Plum Surprise Cake എന്നിവയാണ് അയര്‍ലണ്ട് വിപണിയില്‍ ലഭ്യമായിരിക്കുന്ന മറ്റ് എലൈറ്റ് കേക്കുകള്‍. ഇവയില്‍ മിക്ക ഇനങ്ങളൂടെയും sliced കേക്കുകളും അയര്‍ലണ്ട് വിപണിയില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: