ക്രിമിനലുകള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ പുതിയ ബില്‍ വരുന്നു

ഡബ്ലിന്‍:ക്രിമിനല്‍ കുറ്റവാളികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെതിരെ ബില്‍ വരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് ഗാര്‍ഡയ്ക്ക് അധികാരം നല്‍കുന്നതാണ് ബില്‍.  കൂടാതെ കോടതിയില്‍ ജാമ്യത്തിന് പുതിയ വ്യവസ്ഥകളും വരും. ജാമ്യത്തില്‍ ഇറങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം ചെയ്തകുറ്റകൃത്യങ്ങളുടെ നിരക്ക് 10,500 ആയിരുന്നു.

ഇതില്‍ ആറ് നരഹത്യകളും  ഒമ്പത് ലൈംഗികഅതിക്രമങ്ങളും രണ്ട് തട്ടികൊണ്ട് പോകലും ഉള്‍പ്പെടുന്നുണ്ട്. 250 എണ്ണമാണ് ഭവനഭേദനങ്ങള്‍, ഹൈജാക്കിങ്, പിടിച്ച്പറി എന്നീ വിഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   ഇന്ന് രാവിലെ പുതിയ നിയമത്തിന്‍റെ പ്രഖ്യാപനം പ്രധാനമന്ത്രി എന്‍ഡ കെന്നിയും നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡും നടത്തും. ഗാര്‍ഡ പരേഡ് നിരീക്ഷിക്കാന്‍ എത്തുന്നതാണ് കെന്നി. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ വാറണ്ട് ഇല്ലാതെ ഗാര്‍ഡക്ക് അറസ്റ്റ് ചെയ്യാവുന്നതാണെന്ന് പുതിയനിയമം വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ക്ക് ഉപദ്രവം ആകുന്നതില്‍ നിന്ന് തടയുന്നതിനായിരിക്കണം ഇത്.

പുതിയ നിയമ പ്രകാരം കോടതി പ്രതി തുടര്‍ച്ചയായ അക്രമങ്ങള്‍ നടത്തുന്ന ആളാണോ എന്നതും ഇരകളില്‍ നിന്നും സാക്ഷികളില്‍ നിന്നും ഉള്ള തെളിവും ജാമ്യത്തിനായി പരിഗണിക്കണം. ജില്ലാകോടതിക്കാണ് ജാമ്യം നിരസിക്കാനാകുക. കോടതി ജാമ്യം നില്‍കിയില്ലെങ്കില്‍ ജാമ്യത്തിനായി അപീല്‍ നല്‍കിയാല്‍ മുമ്പ് ജില്ലാ കോടതികള്‍ക്ക് അപേക്ഷ നിരസിക്കാന്‍ കഴിയുമാരുന്നില്ല. കോടതിക്ക് ഡ്രൈവിങ് തടയുന്നതിനും ഇലക്ട്രോണിങ് ടാഗിങ് നടത്തുന്നതിന് ഉത്തരവിടാനും അനുമതിയുണ്ട്.

Share this news

Leave a Reply

%d bloggers like this: