ക്രാന്തിയുടെ സുവനീറിന് ഉചിതമായ പേര് ക്ഷണിക്കുന്നു…

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി, അയര്‍ലണ്ടിലെ പ്രവാസിമലയാളികളുടെ സര്‍ഗാത്മകരചനകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് തയ്യാറാക്കുന്ന സുവനീറിന് ഉചിതമായ പേര് ക്ഷണിക്കുന്നതായി എഡിറ്റോറിയല്‍ ബോര്‍ഡ് അറിയിക്കുന്നു. പേരുകള്‍ നിര്‍ദേശിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്. ഒരാള്‍ക്ക് മൂന്ന് പേരില്‍ കൂടുതല്‍ നിര്‍ദേശിക്കാന്‍ സാധിക്കില്ല.

സുവനീറിന്റെ എഡിറ്റോറിയല്‍ ബോര്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്. നിര്‍ദേശങ്ങളില്‍നിന്നു മികച്ച പേരു തിരഞ്ഞെടുക്കും. പേരു നിര്‍ദേശിച്ച ഒരാള്‍ക്കു സമ്മാനം നല്‍കുന്നതാണ്. കൂടുതല്‍ പേര്‍ ഒരേ പേരു നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കും. krantiireland@gmail.com എന്ന ഇ-മെയിലിലേക്ക് പേരുകള്‍ അയയ്ക്കുക.

പ്രസ്തുത സുവനീറിലേക്ക് സൃഷ്ടികളും ക്ഷണിക്കുന്നു. കഥ, കവിത, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, സ്ത്രീപക്ഷ രചനകള്‍, ഓര്‍മക്കുറിപ്പുകള്‍, ഫോട്ടോഫീച്ചര്‍, ആരോഗ്യവാര്‍ത്തകള്‍, വാര്‍ത്തഅവലോകനങ്ങള്‍, അയര്‍ലണ്ട് ജീവിതാനുഭുവങ്ങള്‍ തുടങ്ങി ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും നിങ്ങള്‍ക്കും എഴുതാം.

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്നതാണ്. പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ സ്വീകരിക്കുന്നതല്ല. നിങ്ങളുടെ രചനകള്‍ ഫോട്ടോ, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം krantiireland@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക. സൃഷ്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം എഴുത്തുകാര്‍ക്ക് മാത്രമായിരിക്കും. എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്ത സൃഷ്ടികള്‍ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ശ്രീകുമാര്‍ നാരായണന്‍ (089 410 8022) , ഷാജു ജോസ് (087 646 0316)

Share this news

Leave a Reply

%d bloggers like this: