ക്യൂരിയോസിറ്റി ’18 , വിദ്യാര്‍ത്ഥികളുടെ ശാസ്ത്രമേള വിജയകരമായി

ക്യൂരിയോസിറ്റി ’18 വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രബോധം കൊണ്ടും ശ്രദ്ധേയമായി. ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച പാല്‍മേഴ്‌സ്ടൗണ്‍ സെന്റ്‌ലോര്‍ക്കന്‍സ് സ്‌കൂളില്‍വച്ച് എസ്സെന്‍സ് അയര്‍ലണ്ട് സംഘടിപ്പി ച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള ഏകദിന ശാസ്ത്ര ശില്പശാല ക്യൂരിയോസിറ്റി 18 വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തിനും അന്വേഷണത്വരയ്ക്കും മികച്ച അടിത്തറ നല്‍കുന്നതായിരുന്നു. വിദ്യാര്‍ത്ഥി കളുടെ പരിശ്രമവും ജിജ്ഞാസയും മികച്ച പ്രകടനങ്ങള്‍ക്ക് വഴിതെളിച്ചു. കൃത്യം 10 മണിക്ക് ആരംഭിച്ച സയന്‍സ് ക്വിസ് ജിതിന്‍ റാം ബെല്‍ബി മോള്‍ എന്നിവര്‍ നയിച്ചു. തുടര്‍ന്ന് ഡോക്ടര്‍ രജിത് വര്‍മ്മ ‘Sand & Technology’ എന്ന വിഷയത്തിലും ജിതിന്‍ റാം ‘Science in everyday life’ എന്ന വിഷയത്തിലും ക്ലാസുകള്‍ എടുത്തു.

ഉച്ചഭക്ഷണത്തിനുശേഷം ആരംഭിച്ച സയന്‍സ് പ്രൊജക്ടുകള്‍ കുട്ടികളുടെ അവതരണത്തിലും ശാസ്ത്രബോധത്തി ലും മികച്ച ഒന്നായിരുന്നു. ഡോ. സുരേഷ് സി പിള്ള, ഡോ. രജത് വര്‍മ്മ, ഡോ. സിതാര സോണി, സിതാര ജയിന്‍ എന്നിവര്‍ പ്രോജക്ടുകള്‍ വിലയിരുത്തി. സോളാര്‍ സിസ്റ്റം ഗ്ലോബല്‍ വാമിംഗ് പൊലൂഷന്‍ എവല്യൂഷന്‍ എന്നിങ്ങനെ വിവിധവിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പവര്‍ പോയിന്റ് പ്രസന്റേഷന്‍, മോഡലുകള്‍, ചാര്‍ട്ടുകള്‍എന്നിവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രോജക്ടുകള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു എന്ന് ജഡ്ജസ് വിലയിരുത്തി. ഡോ. സുരേഷ് സി പിള്ള. ‘Why project based learning is important’ എന്ന വിഷയത്തില്‍ തുടര്‍ന്ന് ക്ലാസ് എടുത്തു. ബിനു ഡാനിയല്‍, നന്ദി അറിയിച്ചു. രാജേഷ് ഉണ്ണിത്താന്‍ അവതാരകനായിരുന്നു. സെബി സെബാസ്റ്റ്യന്‍, ജോണ്‍ ചാക്കോ, ബല്‍ബിമോള്‍, സോജി ജെയിംസ്, വിഷ്ണു, ടോമി സെബാസ്റ്റ്യന്‍, ജിതിന്‍ റാം ശ്യാം ഈസദ് അനീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികളായവര്‍ക്ക് Kumon Lucan centre സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു. കൂടാതെ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും esSENSE Ireland പ്രോത്സാഹന സമ്മാനങ്ങളും നല്‍കുകയുണ്ടായി. വിവിധ ഇനങ്ങളില്‍ വിജയികളായവരുടെ പേരുവിവരം ചുവടെ കൊടുക്കുന്നു.

ജൂനിയര്‍ സയന്‍സ് ക്വിസ്
1 ജോനാ പി ഏലിയാസ്, കുര്യന്‍ ബിജു
2 ജോയല്‍ ഇമ്മാനുവല്‍, ചേതന്‍ ജോട്ട്സിങ്

സീനിയര്‍ സയന്‍സ് ക്വിസ്
1 പോള്‍ വര്‍ഗീസ്, സ്റ്റീവ് വര്‍ഗീസ്

2ജോയല്‍ ജൂബി ജോണ്‍, ഇമ്മാനുവല്‍ ഏലിയാസ്

ജൂനിയര്‍ സയന്‍സ് പ്രോജക്റ്റ്
1 നിവേദ് ബിനു, ജെറിന്‍
2 കാര്‍ത്തിക് ശ്രീകാന്ത് , ജനാര്‍ദ്ദന്‍ ജേക്കബ്

സീനിയര്‍ സയന്‍സ് പ്രോജക്റ്റ്
1 ജോയല്‍ സൈജു,
2 ജോവക് സെബി, നോയല്‍ സുജന്‍വിക്,

esSENSE Ireland കൂടുതല്‍ വിപുലമായ രീതിയില്‍ വരും വര്‍ഷങ്ങളിലും ശാസ്ത്രമേള നടത്തുവാന്‍ തീരുമാനിച്ചു.

Share this news

Leave a Reply

%d bloggers like this: