ക്യാന്‍സര്‍ ചികിത്സ മേഖലയിലെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകും

അയര്‍ലണ്ടിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗനിര്‍ണ്ണയ നിലവാരം, ചികിത്സ, അതിജീവനനിരക്ക് എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിഷ്‌കരിച്ച ദേശീയ കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി ഇന്ന് പ്രസിദ്ധീകരിക്കും. 2040 ആകുമ്പോഴേക്കും കാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോഴുള്ളതില്‍ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2006 ലാണ് ഇതിനു മുന്‍പ് ദേശീയ ക്യാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി പ്രസിദ്ധീകരിച്ചത്. ഈ പദ്ധതി പ്രവൃത്തിപദത്തില്‍ കൊണ്ടുവന്നതുമൂലം കാന്‍സര്‍ രോഗനിര്‍ണയത്തിലും, ചികിത്സയിലും, നിലനില്‍പ്പിലും വന്‍ പുരോഗതിയുണ്ടായിട്ടുണ്ട്.

ക്യാന്‍സര്‍ ചികിത്സ മേഖലയില്‍ 2026 വരെ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്താന്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കാകുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. അയര്‍ലന്‍ഡില്‍ 150,000 ല്‍ പരം ക്യാന്‍സര്‍ അതിജീവകര്‍ ഉണ്ട്. ആധുനിക ചികിത്സ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഈ മേഖലയില്‍ അടിയന്തിര ആവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലികള്‍ മെച്ചപ്പെടുത്താനും പുകവലി അവസാനിപ്പിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കാനും പുതിയ പദ്ധതി സഹായിക്കും.

2025 ആകുമ്പോഴേക്കും അയര്‍ലന്‍ഡ് പൂര്‍ണ്ണമായി പുകയില വിമുക്തമാക്കാനുള്ള തന്ത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. മെച്ചപ്പെട്ട ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട്, സ്റ്റാഫിംഗ് ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളികളെയും നേരിടേണ്ടതുണ്ട്. രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ക്യാന്‍സര്‍ ചികിത്സ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ മൂലധന നിക്ഷേപവും ആവശ്യമായിട്ടുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: