ക്നാനായ സമുദായം കോട്ടയത്തെ പോലെ തന്നെ അമേരിക്കയിലും തുടരണം: മോണ്‍. തോമസ് മുളവനാല്‍

 

ചിക്കാഗോ : ക്നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതേ സംവിധാനത്തില്‍ അമേരിക്കയില്‍ തുടരണമെന്നും അക്കാര്യത്തില്‍ യായൊരു വിട്ടുവീഴ്ച്ചയും ഇല്ലായെന്നും മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങലിലായി അമേരിക്കയിലെ പള്ളി സംവിധാനങ്ങളില്‍ വന്നിരിക്കുന്ന പ്രതിസന്ധിക്കെതിരെ ചിക്കാഗോ ക്നാനായ ാത്തലിക് സൊസൈറ്റി ജനുവരി 27ന് വിളിച്ചുകൂട്ടിയ അടിയന്തരി പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെസിഎസ് പ്രസിഡന്റ് ബിജു പുത്തുറയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം ക്നാനായ സമുദായത്തിന് ഒരു വിധത്തിലുമുള്ള കോട്ടങ്ങള്‍ സംഭവിക്കുന്ന രീതിയിലുള്ള യാതൊരുവിധ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് പൊതുയോഗം ഒന്നടങ്കം അറിയിച്ചു. ജന്മം കൊണ്ടു കര്‍മ്മം കൊണ്ടും ക്നാനായ സമുദായ അംഗങ്ങളായിരിക്കുന്ന ഈ സമുദായത്തില്‍ യാതൊരു വിധത്തിലുമുള്ള ഒത്തുതീര്‍പ്പുകള്‍ക്കോ വിട്ടുവീഴ്ച്ചകള്‍ക്കോ സമുദായം തയ്യാറല്ലെന്ന് പ്രസിഡന്റ് ബിജു പൂത്തുറ അറിയിച്ചു. സ്വവംശ വിവാഹ നിഷ്ട, ക്നാനായ പാരമ്പര്യം , പൈതൃകം എന്നിവ ക്നാനായ സമുദായത്തിന്റെ ജന്മാവകാശമാണ് .

ആരുടെയും ഔദാര്യമല്ല . അത് നിഷേധിക്കുവാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് സാജു കണ്ണംപള്ളി അറിയിച്ചു. അമേരിക്കയിലെ പള്ളി സംവിധാനങ്ങള്‍ക്കെതിരെ റോമില്‍ നിന്ന് ഇറങ്ങിയിരിക്കുന്ന ഓറിയന്റല്‍ കോണ്‍ഗ്രികേഷന്റെ ചിക്കാഗോ സീറോ മലബാര്‍ രൂപത നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ മുന്നറിയിപ്പ് നല്‍കി .

കാലാകാലങ്ങളായി സമുദായ സംരക്ഷകരായി മാറിയിരിക്കുന്ന യുവജനങ്ങള്‍ക്ക് സമുദായ ഐക്യവും കെട്ടുറപ്പും തകര്‍ക്കുന്ന തരത്തിലുള്ള റോമിന്റെ ഉത്തരവ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാത്രമെ കാണാന്‍ കഴിയുവെന്ന് ജോയിന്റെ സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍ പറഞ്ഞു. 1700 വര്‍ഷങ്ങളായി പൂര്‍വ്വികര്‍ കാത്തുപരിപാലിച്ചു പോന്ന പവിത്രമായ ക്നാനായ ആചാരനുഷ്ഠാനങ്ങളെ തച്ചുടക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ആരില്‍ നിന്നും വന്നാലും ചിക്കാഗെ കെസിഎസ് കയ്യുകെട്ടി നോക്കിനില്‍ക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടന്ന ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ നിലപാടുകളെടുത്തു മുന്നോട്ടു പോകുന്ന കെസിഎസ് ഭാരവാഹികള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി അമിചേരണമെന്ന് പൊതുയോഗത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ അറിയിച്ചു. നൂറ്റാണ്ടുകളായി പരിപാലിച്ചു പോരുന്ന ക്നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും വരും തലമുറക്കുവേണ്ടി കാത്തുപരിപാലിക്കുന്നതിനു വേണ്ടി അല്‍മായ നേതൃത്വവും ആത്മീയ നേതൃത്വവും കൈകള്‍ കോര്‍ത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പൊതുയോഗം അഭിപ്രായപ്പെട്ടു. സ്നേഹ വിരുന്നോടെ സമാപിച്ച പൊതുയോഗത്തില്‍ ഏകദേശം 400ല്‍പരം സമുദായ സ്നേഹികള്‍ പങ്കെടുത്തു.

 

 

Share this news

Leave a Reply

%d bloggers like this: