കോഹ്‌ലിക്ക് പുതുവര്‍ഷ സമ്മാനം; ബിസിസിഐയുടെ മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ടെസ്റ്റ് നായകന്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വക പുതുവര്‍ഷ സമ്മാനം വിരാട് കോഹ്‌ലിയെ തേടിയെത്തി. ടെസ്റ്റ് ടീം നായകനും ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന കോഹ്‌ലിയെ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ക്രിക്കറ്ററായി ബിസിസിഐ തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സര വിജയത്തിലും ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് വിജയത്തിലും ടീമിനെ നയിച്ച ക്യാപ്റ്റന്‍ കോഹ്‌ലി വന്‍ നേട്ടങ്ങളാണ് ഈ വര്‍ഷം തന്റെ ക്രിക്കറ്റ് കരിയറില്‍ നേടിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ശ്രീലങ്കയുടെ മണ്ണില്‍ വെച്ച് ടെസ്റ്റ് പരമ്പര വിജയിച്ചതും ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയെ 3-0 ന് അടിയറവു പറയിച്ചതും കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമായിരുന്നു.

2015 ല്‍ 15 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ നിന്നായി 640 റണ്‍സ് കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 20 ഏകദിനങ്ങളില്‍ നിന്നായി 623 റണ്‍സും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ നേടിയിരുന്നു. മികച്ച വനിതാ ക്രിക്കറ്ററായി മിതാലി രാജിനേയും സികെ നായിഡു ട്രോഫി ജേതാവായി മുന്‍ ഇന്ത്യന്‍ താരം സയ്യിദ് കിര്‍മാനിയേയും ബിസിസിഐ തെരഞ്ഞെടുത്തു. മുംബൈയില്‍ ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഡി

Share this news

Leave a Reply

%d bloggers like this: