കോഴ്സിനെകുറിച്ചും കോളേജിനെക്കുറിച്ചും അറിയാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു…പരിഹാരമായി ക്ലാസുകള്‍ നടത്തുന്നു

ഡബ്ലിന്‍: പാഠ്യപദ്ധതി മനസിലാകാത്തതിനെ തുടര്‍ന്നും സ്ഥാപനങ്ങളെ അറിയാത്തത് മൂലവും ബിരുദ തല വിദ്യാര്‍ത്ഥികളില്‍ പലരും പഠനം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആറില്‍ ഒരു വിദ്യാര്‍ത്ഥി ഇത്തരത്തില്‍ പഠനം ഉപേക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍സ് സ്ലിങ് ഷോട്ട് അക്കാദമി നടപടികള്‍ ആവശ്യപ്പെടുന്നു. 2014ല്‍ ഇവര്‍ സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികളെ കോളേജ് പഠനത്തെകുറിച്ച് ബോധവാന്മാരാക്കാന്‍ പ്രവര്‍ത്തിച്ചിരുന്നു. നാഷണല്‍ ടീച്ചിങ് ആന്‍റ് ലേണിങ് ഫോറത്തിന്‍റെ ഗവേഷണ പ്രബദ്ധത്തില്‍ ഇക്കാര്യം ചൂണ്ടികാണിക്കുന്നതായി ഇവര്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നതില്‍ ഒരു പ്രധാനഘടകം കോളേജുകളുംകോഴ്സുകളും വേണ്ടത്ര അറിയാത്തത് മൂലമാണ്. ഈ സാഹചര്യത്തില്‍ സെക്കന്‍ഡറി തലത്തില്‍ ബിരുദ തല പഠനത്തെകുറിച്ച് മികച്ച അറിവ് നല്‍കുകയാണ് വേണ്ടതെന്നും കൂടുതല്‍ വര്‍ക്ക്ഷോപ്പുകളും, പ്രസംഗങ്ങളും, വരും വര്‍ഷങ്ങളില്‍സംഘടിപ്പിക്കുമെന്നും സംഘടന പറയുന്നു. 15-19നും ഇടയിലുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ് പരിപാടികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും. പരിപാടികള്‍ ആഴ്ച്ചാവസാനം വെയ്ക്കുന്നതിനോട് പൊതു അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും താത്പര്യമില്ല. ഇതിനാല്‍ ഇടദിവസം സംഘടിപ്പിക്കും

സയന്‍സ് ടെക്നോളജി മേഖലകളിലാണ് കൂടുതല്‍ ദിശാബോധം നല്‍കേണ്ടതെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായമെന്ന് സംഘടന പറയുന്നു. ഇത്തരത്തില്‍ അഭിപ്രായം തേടിയ വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു ദിവസത്തെ പരിപാടിയില്‍ വിവിധ സ്കൂളില്‍ നിന്നായി 180 വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാനാവുക. പരിപാടിയില്‍ ബിരുദ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടാകും. കൂടാതെ ശാസ്ത്രം, സാങ്കേതികരംഗം, എ‍ഞ്ചിനിയറിങ്, ഗണിതം തുടങ്ങിയ മേഖലയില്‍ നിന്ന് പ്രമുഖരായ വ്യക്തികളും അനുഭവം പങ്ക് വെയ്ക്കാനെത്തും.

വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പാനല്‍ ചര്‍ച്ചകള്‍ , ആരുടെയെങ്കിലും പ്രസംഗം ഇഷ്ടപ്പെട്ടാല്‍ ഇവരില്‍ നിന്ന് തുടര്‍ന്നും ഉപദേശം സ്വീകരിക്കാനുള്ള അവസരം, ചില കോളേജുകല്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കാനുള്ള അവസരം, ഡബ്ലിനിലാണ് പരിപാടി ഇക്കുറി വരുന്നത് ഗാല്‍വേയില്‍ കൂടി സംഘടിപ്പിക്കണമെന്നാണ് സംഘടനയുടെ ആഗ്രഹം. ജനുവരിയില്‍ ഗാല്‍വേയില്‍ പരിപാടി സംഘടിപ്പിക്കാനാകുമെന്നാണ്കരുതുന്നത്.

അടുത്ത പരിപാടി ഓക്ടോബര്‍ 22നാണ് നടക്കുന്നത്. www.slingshot.ie എന്ന വിലാസത്തില്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 26നാണ് പിന്നീടുള്ള പരിപാടി, ജനുവരി 11 ഫെബ്രുവരി 21 എന്നീ തീയതികളിലും മാര്‍ച്ചില്‍ അവസാന പരിപാടിയും നടക്കും.

Share this news

Leave a Reply

%d bloggers like this: