കോഴിക്കോട്ട് പേപ്പട്ടിയുടെ ആക്രമണം; മൂന്നുവയസുള്ള കുട്ടിയുള്‍പ്പെടെ ആറു പേര്‍ക്കു കടിയേറ്റു

 

കോഴിക്കോട്: വെള്ളിപറമ്പില്‍ പേപ്പട്ടിയുടെ കടിയേറ്റ് ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിയുടെ കടിയേറ്റവരില്‍ മൂന്നു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടി വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ തലയിലും ശരീരത്തും കടിയേറ്റിട്ടുണ്ട്.

ഉച്ചകഴിഞ്ഞാണു സംഭവം. ആക്രമണകാരിയായ നായ കണ്ണില്‍കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ ആക്രമിച്ചതിനു ശേഷം സമീപത്തെ വീട്ടില്‍ തുണി കഴുകിനിന്ന വീട്ടമ്മയെയും നായ കടിച്ചു പരിക്കേല്‍പ്പിച്ചു. ആക്രമണം രൂക്ഷമായതോടെ നാട്ടുകാര്‍ സംഘടിച്ചു നായയെ തല്ലിക്കൊന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: