കോളേജ് പഠനം…രക്ഷിതാക്കള്‍ കടക്കെണിയിലേക്കോ…

ഡബ്ലിന്‍: ലിവിങ് സെര്‍ട്ട് ഫലം പുറത്ത് വന്നിരിക്കുകയാണ് അടുത്ത ആഴ്ച്ചയോടെ  ബിരുദതല പ്രവേശന നടപടികളും ആരംഭിക്കും. കോളേജ് ചെലവുകള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ തന്നെ കടുപ്പമേറിയതായി മാറുകയാണ് ഓരോ കൊല്ലം കഴിയുമ്പോഴും.  ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍റെ പുതിയ പഠന പ്രകാരം രക്ഷിതാക്കള്‍ കൂടുതല്‍ കരുതിവെയ്ക്കാന്‍ വേണ്ടി ഓരോ വര്‍ഷവും ബുദ്ധിമുട്ടുന്നത് വ്യക്തമാക്കുന്നുണ്ട്. മിക്കപ്പോഴും കോളേജ് ചെലവ് കടത്തിലേക്ക് തന്നെ കുടുംബത്തെ തള്ളിവിടാവുന്ന അവസ്ഥയിലുമാണ്.

59%  രക്ഷിതാക്കളും കോളേജ് പഠനത്തിന് വേണ്ടി കടം എടുക്കുന്നുണ്ട്. ശരാശരി കടം വാങ്ങുന്ന തുക€5,030 ആണ് താനും. മാസത്തില്‍ €453 വരെയാണ് കുട്ടിയൊന്നിന് രക്ഷിതാക്കള്‍ ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന തുക കണ്ടെത്തുന്നത് ക്രെഡിറ്റ് യൂണിയനെ ആശ്രയിച്ചാകുന്നത് കൂടി വരികയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ക്രെഡിറ്റ് യൂണിയനെ ആശ്രയിച്ച് കോളേജ് പഠന ചെലവ് കണ്ടെത്തുന്ന രക്ഷിതാക്കള്‍ കുത്തനെ കൂടി. മുന്‍കൂട്ടി സേവിങ് നടത്തി ബിരുദ തല പഠനത്തിന് പണം കണ്ടെത്തുന്നവരുടെ എണ്ണം ഏറെക്കുറെ മാറ്റമില്ലാതെ തന്നെ തുടരുന്നുണ്ട്.

അതേ സമയം കണക്കുകള്‍ പരിശോധിച്ചാല്‍ സേവിങ് നടത്തുന്നതിന് വളരെയേറെ പ്രയാസപ്പെടുന്നത് വ്യക്തമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  2011ന് ശേഷം  സേവിങ് നടത്തേണ്ട തുക 12%- 20%  വരെയാണ് വര്‍ധിച്ചത്. മിക്ക രക്ഷിതാക്കളും പതിനഞ്ച് വര്‍ഷമായി കുട്ടികളുടെ  കോളേജ് പഠനത്തിനായി സേവിങ് നടത്തുന്നുണ്ട്. വീട്ടില്‍ താമസിച്ച് കോളേജ് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂടുകയാണ്.  രണ്ട് വര്‍ഷം മുമ്പ്  44%  വിദ്യാര്‍ത്ഥികളാണ് വീട്ടില്‍ നിന്ന് കോളേജില്‍ പോയിരുന്നത്. ഇക്കുറി ഇത് 62%ആകുമെന്നാണ് കണക്കാക്കുന്നത്.

രജിസ്ട്രഷന്‍ ഫീ , മാസ വാടക, മറ്റ് ചെലവുകള്‍ , പുസ്തകം, മറ്റ് അവശ്യ പഠന വസ്തുക്കള്‍ ഇവയുടെ എല്ലാം ചെലവ് കൂടുന്നത് പല കുടുംബങ്ങള്‍ക്കും കൂടുതല്‍ സാമ്പത്തിക ഭാരം നല്‍കുന്നുണ്ട്.  10% ശതമാനം രക്ഷിതാക്കളും പലിശക്കാരെ ആശ്രയിക്കാമെന്ന പ്രതീക്ഷയില്‍ കഴിയുന്നവരാണ്. ഇതാകട്ടെ മിക്കവരും നിരുത്സാഹപ്പെടുത്തുന്ന ഉപാധിയാണെന്നും ഓര്‍ക്കണം.

Share this news

Leave a Reply

%d bloggers like this: