കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ വചനിപ്പ് പെരുന്നാളും പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാളും, പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും മാര്‍ച്ച് 26 ഞായറാഴ്ച്ച നടത്തപ്പെടുന്നു .

മലബാര്‍ ഭദ്രാസന തലവന്‍ അഭി. പോളികാര്‍പ്പസ് സഖറിയാസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ഈ പെരുന്നാള്‍ ദിവസത്തില്‍ രാവിലെ 11 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് പെരുന്നാള്‍ ശുശ്രുഷയും, നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു .

( വിലാസം : സെന്റ് മൈക്കിള്‍സ് ചര്‍ച് , അപ്പര്‍ ഗ്ലാന്‍മയെര്‍ , കോര്‍ക്ക് )

കൂടുതല്‍ വിവരങ്ങള്‍ക്ക് : ട്രസ്റ്റി ശ്രീ. സനിലാല്‍ വര്‍ഗീസ്(0894562770) , സെക്രട്ടറി ശ്രീ . റജി ഏലിയാസ്(0892271387)

Share this news

Leave a Reply

%d bloggers like this: