കോര്‍ക്ക് സീറോമലബാര്‍ ചര്‍ച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28ന്.

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു (ലൂക്കാ: 2 11).

വില്‍ട്ടണ്‍: മഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങി പൊന്‍നിലാവ് പരന്ന രാവില്‍, മാലാഖമാരുടെ മംഗളഗാനാലാപനത്തിന്റെ മധ്യേ നശ്വരമായ ഈ ലോകത്തിലേക്ക് അനശ്വരമായ സ്വര്‍ഗ്ഗരാജ്യത്തെ രാജകുമാരന്‍, മനുഷ്യരാശിയുടെ വിമോചകന്‍ പുല്‍ക്കൂട്ടില്‍ പിറന്നതിന്റെ ഓര്‍മ്മയാചരണത്തിന് ലോകം മുഴുവന്‍ ഒരുങ്ങുമ്പോള്‍ കോര്‍ക്ക് സീറോമലബാര്‍ സമൂഹവും തയ്യാറെടുക്കുകയായി ആ ദിവ്യകുമാരനെ, രാജക്കന്‍മാരുടെ രാജാവിനു ഒരിക്കല്‍ കൂടി പിറക്കുവാന്‍ തങ്ങളുടെ ഓരോരുത്തരുടേയും ഹൃദയമാകുന്ന പുല്‍ക്കൂട് സജ്ജമാക്കുവാന്‍.
നമ്മുടെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും, പതിനൊന്നാമത് മതബോധന സ്‌കൂള്‍ വാര്‍ഷികവും, ഇടവകദിനവും സംയുക്തമായി ഡിസംബര്‍ 28 വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതല്‍ മതബോധന അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോട് കൂടി വില്‍ട്ടണ്‍ S M A ഹാളില്‍ വച്ച് ആരംഭിക്കുകയും തുടര്‍ന്ന് 5 മണിക്ക് കോര്‍ക്ക് റോസ് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ ബക്ലി പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നതുമാണ്. പൊതുയോഗ മധ്യേ പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും, മതബോധന ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുരുന്നുകള്‍ക്കും, ബൈബിള്‍ ക്വിസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.

കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ ഡിസംബര്‍ 17 നു മുന്‍പ് കള്‍ച്ചറല്‍ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. വാര്‍ഷികദിനാഘോഷങ്ങളുടെ വിജയത്തിനായി ഫാ. സിബി അറയ്ക്കലിന്റേയും, കൈക്കാരന്‍മാരുടേയും മതബോധന പ്രധാനാദ്ധാപികയുടേയും നേതൃത്വത്തില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഷീലാ ജോണ്‍സണ്‍ (കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനര്‍), വില്‍സണ്‍ വര്‍ഗ്ഗീസ് (ഫുഡ് കമ്മറ്റി കണ്‍വീനര്‍), തോമസ്സ് കുട്ടി ഈയാളില്‍ (സ്റ്റേജ് കമ്മറ്റി കണ്‍വീനര്‍), ലിജോ ജോസഫ് (ഫൈനാന്‍സ്, ജനറല്‍ കണ്‍വീനര്‍). പരിപാടികളിലേക്ക് പ്രവേശനം പാസുകള്‍ മൂലം നിജപ്പെടുത്തിയിരിക്കുന്നു, ആയതിനാല്‍ പ്രവേശന പാസുകള്‍ക്കായി വാര്‍ഡ് കൂട്ടായ്മ പ്രതിനിധികളേയോ കൈക്കാരന്‍മാരേയോ ഡിസംബര്‍ 17 നു മുന്‍പ് ബന്ധപ്പെടുക. ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പറുകള്‍ക്കായി അഡ്മിനിസ്‌ട്രേഷന്‍ കോളം സന്ദര്‍ശിക്കുക.

ഭൂമിയില്‍ പുഷ്പങ്ങള്‍ വിടരുന്ന, ഭൂമി പൊന്നാട നെയ്യുന്ന, ഭൂലോക വാസികള്‍ ആനന്ദ ലോലരായ് ലോക രക്ഷകനെ വാഴ്ത്തുന്ന ആ രാത്രിക്കായി നമ്മുക്കും ഒരുങ്ങാം. നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായ ഉണ്ണീശോയുടെ അനുഗ്രഹം നിങ്ങളില്‍ പൊതിഞ്ഞ്, കോര്‍ക്ക് സീറോമലബാര്‍ സഭയുടെ ഇനിയുമുള്ള വഴികളില്‍ സുഗമമായി യാത്ര തുടരുവാന്‍ എളിമയുടെ സന്ദേശം ലോകത്തിനു തന്റെ ജീവിതം വഴി കാണിച്ചു തന്ന കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണീശോയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക :  www.syromalabarchurch.ie

 

Share this news

Leave a Reply

%d bloggers like this: