കോര്‍ക്ക് സിറ്റിയില്‍ സൗജന്യ വൈ-ഫൈ

കോര്‍ക്ക്: കോര്‍ക്ക് സിറ്റിയില്‍ സൗജന്യ വൈ-ഫൈ. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് സിറ്റിയില്‍ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്നതെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. കോര്‍ക്ക് സിറ്റിയുടെ ടൂറിസം വെബ്‌സൈറ്റായ www.cork.ie യുടെ ഉദ്ഘാടനവും ഇന്ന് നടന്നു. ടൂറിസം പദ്ധതികള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കോര്‍ക്കിലും ഈ സേവനം പ്രയോജനപ്പെടുത്തുന്നതെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ ഡോഹട്ടി പറഞ്ഞു.

2013 ല്‍ ടൂറിസം പദ്ധതികളുടെ ഭാഗമായി സെന്റ് പാട്രിക് സ്ട്രീറ്റ്, ഗ്രാന്‍ഡ് പരേഡ്, പോള്‍ സ്ട്രീറ്റ്, സിറ്റി സെന്ററിലെ ബോര്‍ഡ് വാക്ക് എന്നിവിടങ്ങളില്‍ സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: