കോര്‍ക്ക് സിറ്റിയില്‍ പ്രോപ്പര്‍ട്ടി ടാക്സ് കുടിശ്ശികയുടെ പേരില്‍ വ്യാജ കോളുകള്‍ വ്യാപകം

ഡബ്ലിന്‍: കോര്‍ക്ക് സിറ്റിയില്‍ പ്രോപ്പര്‍ട്ടി ടാക്സിന്‍റെ പേരില്‍ വ്യാജ കോളുകള്‍ക്ക് സാധ്യതയെന്ന് റവന്യൂ വിഭാഗം മുന്നറിയിപ്പ്. മേഖലയിലെ വടക്കന്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് വ്യാജ ഫോണ്‍കോള്‍ ലഭിക്കുന്നതായി അനവധി പരാതികള്‍ വന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. റവന്യൂ കമ്മീഷനേഴ്സിന്‍റെ ഭാഗത്ത് നിന്ന് വിളിക്കുന്നതാണെന്നാണ് ഫോണ്‍ ചെയ്യുന്നവരുടെ അവകാശ വാദം. ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് കുടിശ്ശകയുണ്ടെന്നാണ് ഫോണ്‍ ചെയ്യുമ്പോള്‍ പറയുന്നത്. പിഴ നല്‍കേണ്ടി വരുമെന്നും കോടതി നടപടി നേരിടണമെന്നും പേടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഉടന്‍ തന്നെ പേയ്മെന്‍റ് നല്‍കാനും ആവശ്യപ്പെടുന്നു.  വീട്ടുടമകളോട് ഫോണ്‍ ചെയ്യുമ്പോള്‍ തന്നെ ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്.  ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുകയും നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് തങ്ങള്‍ തുക പിടിച്ച് കൊള്ളാമെന്ന് പറയുകയും ചെയ്യുകയാണ് വാജ്യ ഫോണ്‍ കോളുകാര്‍.  കോര്‍ക്ക് ഡെപ്യൂട്ടി മേയര്‍ കെനെത്ത് ഒ ഫ്ലിന്‍  ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടു. ഫോണ്‍ കോള്‍ സംബന്ധിച്ച് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ആശങ്ക വ്യക്തമാക്കിയിട്ടുണ്ടെന്നും ഡെപ്യട്ടി മേയര്‍ പറയുന്നു.

Knocknaheeny,Farranree,Ballyvolane ജനങ്ങളുമായി നേരിട്ട് കാര്യം തിരക്കിയെന്നും കെനെത്ത് വ്യക്തമാക്കുന്നു.  പ്രോപ്പര്‍ട്ടി ടാക്സിനെ കുറിച്ച് പൂര്‍ണ വിവരമില്ലാത്തവര്‍ തുക അടച്ചെങ്കിലും ഇനിയും അടക്കാനുണ്ടെന്ന് കരുതാവുന്നതാണ്. നാനൂറ് യൂറോ വരെ കുടിശ്ശികയുണ്ടെന്ന് വ്യാജ കോള്‍ വന്നതിനെ തുടര്‍ന്ന് വിശ്വസിച്ചവരുണ്ട്.  കുടിശ്ശിക ആവശ്യപ്പെട്ട് ഫോണ്‍ചെയ്യുന്നില്ലെന്നും ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ റവന്യൂ ഫോണ്‍ വഴി ആവശ്യപ്പെടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഫോണ്‍ വഴി തെറ്റിദ്ധരിപ്പിക്കപ്പെടാവുന്നതാണെന്നും ഇത്തരം ഫോണ്‍ സന്ദേശം ലഭിച്ചാല്‍ 1890 200 255 വിളിച്ചാല്‍  അധികൃതരുമായി സംസാരിക്കാമെന്നും റവന്യൂ വ്യക്തമാക്കുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: