കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മാത്രം നിയമനമില്ലാതെ 78 ഒഴിവുകള്‍, രോഗികളുടെ സുരക്ഷ ആശങ്കയില്‍

ഡബ്ലിന്‍: കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നിരവധി വാര്‍ഡുകള്‍ സുരക്ഷിതമല്ലെന്ന് (unsafe care enviornment) ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍(INMO). ഉള്‍ക്കൊള്ളാവുന്ന മാക്‌സിമം കപ്പാസിറ്റിയുമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലില്‍ 78 തസ്തികകളില്‍ ജീവനക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചതായി INMO വ്യക്തമാക്കി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുകയാണെന്ന് പറഞ്ഞ INMO ഈ വിഷയം തങ്ങളുടെ അംഗങ്ങള്‍ പല തവണയായി സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ശ്രദ്ധയില്‍പെടുത്തുകയാണെന്നും അറിയിച്ചു.

ജീവനക്കാരുടെ അഭാവം സുരക്ഷിതവും മികച്ചതുമായ പരിചരണം നല്‍കുന്നതിന് തടസമാകുന്നുവെന്നും ഇത് അംദീകരിക്കാനാവില്ലെന്നും INMO ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ മേരി റോസ് കരോള്‍ പറയുന്നു.ഈ വിഷയം ജൂണ്‍ മാസത്തില്‍ ആദ്യം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു നടപടിക്രമങ്ങളുമുണ്ടായില്ലെന്നും ഇപ്പോഴും അനുകൂലമായ ഒരു സമീപനവും ഉണ്ടാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നത് വരെ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും സര്‍വീസ് വെട്ടിച്ചുരുക്കുകയും ബെഡുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യമെന്ന് INMO പറയുന്നു. വിഷയത്തില്‍ എച്ച്എസ്ഇ പ്രതികരിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: