കോര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ പുതിയ പബ്ലിക് ഹെല്‍ത്ത് സ്‌കൂള്‍ ആരംഭിച്ചു

 

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്ന ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും രോഗപ്രതിരോധത്തിനും യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക് പുതിയ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. അയര്‍ലന്‍ഡിലെ ആരോഗ്യനയത്തിലുള്‍പ്പെടെ സുപ്രധാന മേഖലകളില്‍ ഇത് ഒരു നിര്‍ണായക പുരോഗതിയാണ്.

രോഗബാധ തടയുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ സംഘടിതമായ പരിശ്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുകയാണ് പുതിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലക്ഷ്യമെന്ന് യൂസിസിയുടെ പുതിയ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ ഇവാന്‍ പെറി പറഞ്ഞു.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് ഡയറ്റ് റിസര്‍ച്ച് എന്നിവ പുതിയ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിക്കും. നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി, നാഷണല്‍ സൂയിസൈഡ് ഫൌണ്ടേഷന്‍, നാഷണല്‍ പെരിനാറ്റല്‍ എപിഡെമിയോളജി സെന്റര്‍, യു.സി.സി ഓറല്‍ ഹെല്‍ത്ത് സര്‍വീസ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ നിരവധി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

അയര്‍ലന്‍ഡിലെ ആരോഗ്യനയങ്ങളിലും, ദൈനംദിന ശീലങ്ങളിലും നല്ല മാറ്റങ്ങള്‍ വരുത്തുന്നതില്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഇതിനകം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. അടുത്തിടെ പ്രസിദ്ധീകരിച്ച കോര്‍ക്‌സ് ചില്‍ഡ്രന്‍സ് ലൈഫ് സ്‌റ്റൈല്‍ സ്റ്റഡീസില്‍ അയര്‍ലന്റിലെ ഭൂരിഭാഗം കുട്ടികളും (82%) മധുരമുള്ള പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ധനകാര്യമന്ത്രി അടുത്ത ഏപ്രിലില്‍ പഞ്ചസാരയ്ക്കും മധുരമുള്ള പാനീയങ്ങളക്കും നികുതി ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: