കോര്‍ക്ക് യാക്കോബായ പള്ളിയില്‍ പരി. പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

പരിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായ കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ 2017 ജൂണ്‍ 30, ജൂലൈ 1 (വെള്ളി,ശനി) തീയതികളില്‍ പരി. പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30 നു തുടങ്ങുന്ന സന്ധ്യാപ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കുന്നത് റവ. ഫാ. ജിനോ ജോസഫ് ആയിരിക്കും.

ശനിയാഴ്ച റവ. ഫാ. ജോമോന്‍ പുന്നൂസ് മുഖ്യ കാര്‍മികത്വം വഹിക്കുന്ന ശുശ്രുഷകള്‍ രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയോടു കൂടി ആരംഭിക്കുന്നതും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, കൈമുത്ത്, പ്രദക്ഷിണം, ആശിര്‍വാദം എന്നിവയും തുടര്‍ന്ന് ലേലം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. ( വിലാസം : സെന്റ് മൈക്കിള്‍സ് ചര്‍ച് , അപ്പര്‍ ഗ്ലാന്‍മയെര്‍, കോര്‍ക്ക് )

കൂടുതല്‍ വിവരങ്ങള്‍ക്ക് : ട്രസ്റ്റി ശ്രീ. സനിലാല്‍ വര്‍ഗീസ്(0894562770)

Share this news

Leave a Reply

%d bloggers like this: