കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന് നവനേതൃത്വം.

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 10 ന് കോര്‍ക്കിലെ ബിഷപ്പ്‌സ്‌ടൌണ്‍ GAA ഹാളില്‍ നടക്കുകയുണ്ടായി. സാജന്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിസ് ജോര്‍ജ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികള്‍ ആയി സഞ്ജിത് ജോണ്‍ – പ്രസിഡന്റ്, അനീഷ് സ്‌കറിയ – സെക്രട്ടറി, ജോര്‍ജ്ജ് ജോസ് – വൈസ് പ്രസിഡന്റ്, അജേഷ് ജോണ്‍ – ജോയിന്റ് സെക്രട്ടറി , ജിജോ രാജു – ട്രെഷറര്‍, അശ്വിന്‍ ഫ്രാന്‍സിസ് – പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, എന്നിവരെ യോഗം തിരഞ്ഞെടുത്തു. കൂടാതെ 14 അംഗ എക്‌സികുട്ടീവ് അംഗങ്ങള്‍ ആയി വിത്സണ്‍ വര്‍ഗീസ്, സാജന്‍ ചെറിയാന്‍, റോയി.കെ.സി, രാജന്‍ വര്‍ഗീസ്, അനില്‍ വര്‍ഗീസ്, സജോഷ് ജോയ്, മനോജ് വര്‍ഗീസ്, എബി തോമസ്, മനോജ് സുകുമാരന്‍, റോജോ പുറപ്പന്താനം, ജെയ്സ് ജോര്‍ജ്ജ്, സുരേഷ് കൃഷ്ണന്‍, ബിജു പരമേശ്വരന്‍, ബിനു തോമസ് എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.

Share this news

Leave a Reply

%d bloggers like this: