കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കലോത്സവം ജൂലൈ 25 ന് (ഇന്ന്)

 

എല്ലാ കുട്ടികളും വേനലവധി ആഘോഷിക്കുന്ന ഈ അവസരത്തില്‍ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍ക്കിലുള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനും, പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ‘ സി പി എം എ കലോത്സവം 2015 ‘ജൂലൈ 25 നു ബിഷപ്പ് ടൗണ്‍ ജീ എ എഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുവാനും തങ്ങളുടെകഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ താല്പര്യപ്പെടുന്നു.

സി പി എം എ കലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും കോര്‍ക്ക് പ്രവാസി മലയാളി അസോസിയഷന്‍ ആണ് വഹിക്കുന്നത് .കുട്ടികള്‍ക്ക് സൗജന്യമായി എന്തെങ്കിലും ചെയ്യണം എന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് ഈ പരിപാടിയോട് കൂടി പൂവണിയുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു. സി പി എം എ കലോത്സവത്തിലെ വിവിധ മത്സരങ്ങളും അവയുടെ വിശദ വിവരങ്ങളും താഴെ കൊടുക്കുന്നു

ക്വിസ് – രണ്ടു വിഭാഗം ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക
5 മുതല്‍ 12 വയസു വരെഒരു വിഭാഗം (വിഷയം :അയര്‍ലണ്ട് ,ഇന്ത്യ,കേരളം,സ്‌പോര്‍ട്‌സ് )
12 മുതല്‍ 18 വയസു വരെ അടുത്ത വിഭാഗം (വിഷയം :എല്ലാ മേഘലയിലും നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം )
പരമാവധി 3 പേര്‍ മാത്രമേ ഒരു ടീമില്‍ അനുവദിക്കൂ

പ്രസംഗമത്സരം – മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക
7 വയസില്‍ താഴെ ,7 മുതല്‍ 12 വയസുവരെ ,12 മുതല്‍ 18 വയസുവരെ എന്നിങ്ങെനെയാണ് മത്സരങ്ങള്‍ നടക്കുക
വിഷയം :ഓണം ( എല്ലാ വിഭാഗങ്ങള്‍ക്കും )
സമയം : 3 മിനിറ്റ്

സമൂഹഗാന മത്സരം – ഒരു വിഭാഗം മാത്രം
ഒരു ടീമില്‍ പരമാവധി 5 പേരില്‍ കൂടുതല്‍ അനുവദിക്കുന്നതല്ല

ഡ്രോയിംഗ് മത്സരം – 3 വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തപ്പെടുക
3 വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തപ്പെടുക
7 വയസില്‍ താഴെ ,7 മുതല്‍ 12 വയസുവരെ ,12 മുതല്‍ 18 വയസുവരെ
സമയം :30 മിനിറ്റ്
വിഷയം :ഓണം
ഡ്രോയിഗിനുള്ള ട്വിസ്റ്റബിള്‍സ് മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരേണ്ടതാണ്.

മത്സരത്തില്‍ പങ്കെടുക്കുവാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കുവാനും എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു
സി പി എം എ കലോത്സവം 2015 നു പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
ശ്രീ സാജന്‍ ചെറിയാന്‍ 0870556227 അല്ലെങ്കില്‍ ശ്രീറോയി കൊച്ചാക്കന്‍ 0879078867 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു

 

Rojo Purappanthanam

Share this news

Leave a Reply

%d bloggers like this: