കോര്‍ക്കില്‍ 20,000യൂറോ വിലമതിക്കുന്ന അല്‍പ്രാസോളം ഗുളികകള്‍ പിടികൂടി

 

ഡബ്ലിന്‍: കോര്‍ക്ക് സിറ്റിയില്‍ 20,000യൂറോ വിലമതിക്കുന്ന അല്‍പ്രാസോളം ഗുളികകള്‍ കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഏകദേശം 40 വയസ്സുപ്രായമുള്ള ഇയാളുടെ കൈവശം 10,000 അല്‍പ്രാസോളം ഗുളികകളുണ്ടായിരുന്നെന്നും ഇവ 20,000 യൂറോ വിലമതിക്കുന്നവയാണെന്നും ഗാര്‍ഡ അറിയിച്ചു.

ഇയാളെ ക്രിമിനല്‍ ജസ്റ്റിസ് ഡ്രഗ് ട്രാഫിക്കിങ്ങ് ആക്ടനുസരിച്ച് അറസ്റ്റ് ചെയ്ത് ആങ്കിള്‍സീ സ്ട്രീറ്റിലെ ഗാര്‍ഡ സ്റ്റേഷനില്‍ തടവിലാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്്.

Share this news

Leave a Reply

%d bloggers like this: