കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ ധ്യാനം സെപ്റ്റംബര്‍ 15 ന് തുടങ്ങും

കോര്‍ക്ക് : സീറോ മലബാര്‍ സഭ, കോര്‍ക്ക്, അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍, യു.കെ സെഹിയോന്‍, മിനിസ്ട്രി, നയിക്കുന്ന കുടുംബധ്യാനം, കോര്‍ക്കിലെ ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഹീന്‍, ബ്ലാര്‍ണീ റോഡ്( സെപ്റ്റംബര്‍ 15,16, 17 2017 )ല്‍ ബഹുമാനപെട്ട സോജി ഓലിക്കല്‍ അച്ഛന്റെ നേത്രത്വത്തില്‍, നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ 10 വരെയും, ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് കുടുംബധ്യാനം നടത്തപ്പെടുന്നത്. കുടുംബത്തോടൊപ്പം ദൈവകൃപ അനുഭവിച്ച് വളരുവാന്‍ നാം ദൈവ വചനത്താല്‍ ശക്തിപ്പെടേണ്ടതുണ്ട്, ഇതിനായി നമ്മെ സഹായിക്കുന്ന വചനാധിഷ്ഠടിത ക്ലാസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ധ്യാനത്തില്‍ (കൃപാഗ്‌നി 2017) സംബന്ധിച്ചു് ദൈവാനുഭവമുള്ള കുടുംബങ്ങളായി വളരുവാന്‍ ക്ഷണിക്കുന്നതായി കോര്‍ക്ക് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.സിബി അറയ്ക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.സിബി അറയ്ക്കല്‍,( ചാപ്ലിന്‍, സീറോ മലബാര്‍ സഭ കോര്‍ക്ക്) 0892319271
ഡിനോ ജോര്‍ജ് (PRO)0872140558

ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്,ക്ലോഹീന്‍, ബ്ലാര്‍ണീ റോഡ്, കോര്‍ക്ക്.

റിപ്പോര്‍ട്ട് ഡിനോ ജോര്‍ജ് (PRO, സീറോ മലബാര്‍ സഭ, കോര്‍ക്ക്.)

Share this news

Leave a Reply

%d bloggers like this: