കോര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സമഗ്രമായ താമസ സ്ഥലം ഒരുങ്ങുന്നു.

കോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി താമസ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കോര്‍ക്ക് സിറ്റി കൗണ്‍സില്‍ തയ്യാറെടുക്കുന്നു. പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ഹോസ്റ്റലുകള്‍ക്ക് പകരം കോര്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് മാത്രമായി വിശാലമായ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. Purpose Built Student Accommodation (PBSA ) മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി സിറ്റി കൗണ്‍സിലിന്റെ സ്ട്രാറ്റജിക്ക് പ്ലാനില്‍ പ്രോജക്ടിന്റെ ഭാഗമാണ്.

തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിവര്‍ഷം 5000 -ല്‍ അധികം വിദ്യാര്‍ത്ഥികളാണ് സ്വകാര്യ അപ്പാര്‍ട്മെന്റുകളെ ആശ്രയിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ വാടക നിരക്ക് പല സമയങ്ങളിലായി ഉയര്‍ത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠന ചെലവില്‍ വന്‍ ബാധ്യത ഉണ്ടാകുന്നു. ഡബ്ലിനില്‍ കഴിഞ്ഞ മാസം സ്വകാര്യ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ വാടക വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികള്‍ സമര രാഗത്ത് എത്തിയിരുന്നു.

ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയുകയാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. സിറ്റി കൗണ്‍സില്‍ തീരുമാനത്തെ ഭൂരിഭാഗം കൗണ്‍സിലര്‍മാരും പിന്താങ്ങി. അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും താമസ സൗകര്യം പലപ്പോഴും വെല്ലുവിളി ആയി മാറുകയാണ്. ഇവരില്‍ നിന്നും ആഴ്ചതോറും കൂടിയ നിരക്കില്‍ വാടക ഈടാക്കുന്ന കെട്ടിട ഉടമകളുമുണ്ട്.

പഠനചെലവിനൊപ്പം താമസചെലവ് കണ്ടെത്താനാകാതെ വിദ്യാര്‍ത്ഥികള്‍ പഠനം മുടക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടെന്ന് സിറ്റി കൗണ്‍സില്‍ ച്ചുണ്ടികാട്ടുന്നു. വിപുലമായ താമസസൗകര്യങ്ങള്‍ വരുന്നതോടെ കോര്‍ക്ക് നഗരത്തെ അന്താരാഷ്ട്ര തലത്തിലെ പ്രധാന എഡ്യൂക്കേഷന്‍ ഹബ് ആയി വളര്‍ത്താനും ഈ പദ്ധതിക്ക് കഴിയും. പദ്ധതി വിജയം കണ്ടാല്‍ രാജ്യവ്യാപകമായി ഈ മാതൃക പിന്തുടരാനും കഴിയും.

ഡികെ

Share this news

Leave a Reply

%d bloggers like this: