കോര്‍ക്കില്‍ ലൈംഗീകാതിക്രമങ്ങള്‍ പെരുകുന്നതായി ഗാര്‍ഡയുടെ വെളിപ്പെടുത്തല്‍

കോര്‍ക്ക് നഗരത്തില്‍ ലൈംഗീക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നതിന്റെ തോത് വര്‍ധിക്കുന്നതായി ഗാര്‍ഡ വെളിപ്പെടുത്തി. ഇന്നലെ നടന്ന കോര്‍ക്ക് സിറ്റി ജോയിന്റ് പൊലീസിങ് കമ്മറ്റിയാണ് ഈ വിവരം പുറത്തു വിട്ടത്. ഡിസംബറിനും ഫെബ്രുവരിക്കും ഇടയില്‍ 27 ലൈംഗീക അതിക്രമ കേസുകളും, 10 റേപ്പ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 6 മാസത്തിനിടയില്‍ ലൈംഗീക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ പ്രൊട്ടക്ടീവ് സര്‍വീസ് യുണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ ഒളിച്ചു വെയ്ക്കാതെ കൃത്യസമയത്ത് ഗാര്‍ഡയെ അറിയിക്കാനുള്ള ബോധവല്‍ക്കരണവും ഈ സര്‍വീസ് യുണിറ്റ് ആരംഭിച്ചിരുന്നു.

കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും, ഗാര്‍ഹിക പീഡനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തു വരുന്നത്. രണ്ടു മാസത്തിനിടയില്‍ 195 കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കേസെടുത്തു. 2015 -16 വര്‍ഷത്തില്‍ 145 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ രണ്ടു മാസക്കാലയളവില്‍ 34 ശതമാനം കുറ്റകൃത്യങ്ങളാണ് പെരുകിയതു. കുറ്റകൃത്യങ്ങള്‍ പരമാവധി തടയാനുള്ള കര്‍മ്മ പദ്ധതിയും കോര്‍ക്കിനു വേണ്ടി ആവിഷ്‌കരിച്ചിട്ടുണ്ടെന്നു ഗാര്‍ഡ വ്യക്തമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: