കോര്‍ക്കില്‍ മലയാളി യുവതിയെ കാര്‍ ഇടിച്ചു ഗുരുതര പരിക്ക്

കോര്‍ക്കിലെ സ്റ്റാര്‍സ് ഫീല്‍ഡ് റോഡില്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി സിനി ചാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സാണ്. ഇന്നലെ രാത്രി ഏകദേശം 8.30 ന് ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് നിര്‍ഭാഗ്യകരമായ ഈ അപകടം സംഭവിക്കുന്നത്.

സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സിനി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. കോര്‍ക്കിലെ വില്‍ട്ടണിലാണ് സിനി ചാക്കോ താമസിക്കുന്നത്.

ഗാര്‍ഡ സംഭവ സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കാര്‍ അമിതവേഗതയില്‍ ആയിരുന്നോ എന്ന് ഗാര്‍ഡ പരിശോധിക്കുന്നുണ്ട്.

 

 

updating…

Share this news

Leave a Reply

%d bloggers like this: