കോര്‍ക്കില്‍ കാറപകടത്തില്‍പ്പെട്ട പ്രശസ്ത ഗായകന്‍ അത്യാസന്നനിലയില്‍

ഡബ്ലിന്‍: കോ കോര്‍ക്കില്‍ ഇന്നുരാവിലെയുണ്ടായ കാറപകടത്തില്‍ പ്രശസ്ത ഗായകന്‍ ബ്ലാക്ക് അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.വെസ്റ്റ് കോര്‍ക്കിലെ എയര്‍പോര്‍ട്ടിലേക്ക് പോകുംവഴിയാണ് ഇന്നുരാവിലെയാണ് ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്.

1987ല്‍ പുറത്തിറങ്ങിയവണ്ടര്‍ഫുള്‍ ലൈഫ് എന്ന ആല്‍ബത്തിലൂടെ പ്രശസ്തനായ ഈ ഗായകന്റ യഥാര്‍ത്ഥപേര് കൊലിന്‍ വേന്‍കോമ്പെന്നാണ്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം കോമ സ്‌റ്റേജിലാണെന്നും ഏറ്റവും നല്ല ചികിത്സതന്നെ ഇദ്ദേഹത്തിനുനല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന്മക്കളും ഇദ്ദേഹത്തിന്റെകൂടെ ആശുപത്രിയിലുണ്ട്.

Share this news

Leave a Reply

%d bloggers like this: