കോര്‍ക്കില്‍ ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷവും ഡിസംബര്‍ 30ന്

കോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷവും സംയുക്തമായി ഡിസംബര്‍ 30നു (ബുധന്‍) നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു വില്‍ട്ടന്‍ എസ്എംഎ ഹാളിലാണു പരിപാടികള്‍.

ആഘോഷ പരിപാടികളോടനുബന്ധിച്ച് വിദ്യാര്‍ഥികളുടയും കുടുംബ കൂട്ടായ്മകളുടെയും വിവിധയിന കലാപരിപാടികളും ഉണ്ടായിരിക്കും. ചടങ്ങില്‍ കോര്‍ക്ക് -റോസ് രൂപത ബിഷപ് ഞല്. ഖീവി ആൗരസഹ്യ ഉദ്ഘാടനം ചെയ്യും. കോര്‍ക്ക് കണ്‍ട്രി കൗണ്‍സില്‍ മേയര്‍ ക്രിസ് ഓലിബറി അധ്യക്ഷത വഹിക്കും. കാനന്‍ ലിയാം, ഒ. ഡ്രിസ്‌കോള്‍, ഫാ. കോര്‍മാക്, ഫാ. മൈക്കിള്‍, ഫാ. പോള്‍ തെറ്റയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കും. അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിക്കും.

ആഘോഷത്തിന്റെ വിജയത്തിനായി ടോണി ജോസ് (ജനറല്‍ കണ്‍വീനര്‍), അനില്‍ വര്‍ഗീസ്, ജിനോ ജോസഫ്, ജോസ് പി. കുര്യന്‍, സോജി സ്‌കറിയ, വില്‍സണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: