കോര്‍ക്കിലെ യു.എസ് സൈബര്‍ സെക്യൂരിറ്റി കമ്പനിയില്‍ അവസരങ്ങള്‍

കോര്‍ക്ക് : കോര്‍ക്കില്‍ ആരംഭിച്ച സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഫോഴ്‌സ് പോയിന്റില്‍ തൊഴിലവസരങ്ങള്‍. സോഫ്റ്റ്വെയര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരങ്ങള്‍. ഇവിടെ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐ.ഡി .എ അയര്‍ലണ്ടിന്റെ സഹായ സഹകരണത്തോടെ ആരംഭിച്ച ഫോഴ്‌സ് പോയിന്റ്, സൈബര്‍ സെക്യൂരിറ്റി രംഗത്ത് വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലോകോത്തര സോഫ്റ്റ്വെയര്‍ കമ്പനി കൂടിയാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ്വെയര്‍ രംഗത്ത് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല വേതന വ്യവസ്ഥയാണ് കമ്പനിയുടെ വാഗ്ദാനം. 150 രാജ്യങ്ങളിലായി 20,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ക്ളൗഡ് – നെറ്റ്വര്‍ക്ക് സെക്യൂരിറ്റി സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയാണ് ഫോഴ്‌സ് പോയിന്റ്.

ഡികെ

Share this news

Leave a Reply

%d bloggers like this: