കോര്‍ക്കിലെ ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളും വര്‍ണാഭമായി

കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളും സംയുക്തമായി ഡിസംബര്‍ 30ന് ആഘോഷിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വില്‍ട്ടണ്‍ എസ്എംഎ ഹാളില്‍ മതബോധന വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. വൈകുന്നേരം ആറിനു നടന്ന പൊതുസമ്മേളനം കോര്‍ക്ക് കണ്‍ട്രി കൗണ്‍സില്‍ ലോര്‍ഡ് മേയര്‍ ക്രിസ് ഒ. ലെറി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അനില്‍ വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. Fr. Cormac ഉം Fr. Michael O’ Leary യും ആശംസകള്‍ നേര്‍ന്ന് മതബോധന വിദ്യാര്‍ഥികള്‍ക്കും ജൂണിയര്‍ സേര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കും പുല്‍ക്കൂട് മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ചാപ്ലെയിന്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലന്‍കാവില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ടോണി ജോസ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.

Share this news

Leave a Reply

%d bloggers like this: