കോര്‍ക്കിലും ഗാല്‍വേയിലും ഈ മാസം ബൈബിള്‍ കണ്‍വെന്‍ഷന്‍

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 23 , വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതല്‍ 6.30 വരെ കോര്‍ക്കിലും (Bishopstown GAA Club) , 24 ശനിയാഴ്ച 3 മുതല്‍ 6 വരെ ഗാല്‍വേയിലും (Cumasu Centre, Doughiska) നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഈ യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ഷൈജന്‍ ജോസഫ് സുവിശേഷ സന്ദേശം നല്‍കും. സഭാഭേതം കൂടാതെ സുവിശേഷ തല്‍പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതാണ്.

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിര ആവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും, നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മലസുവിശേഷം കേള്ക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0873267251

www.crfgospel.org

Share this news

Leave a Reply

%d bloggers like this: