കോര്‍ക്ക് സീറോ- മലബാര്‍ സമൂഹത്തിന്റെ പരിശുദ്ധ കന്യാ മാറിയത്തിന്റെയും, തോമാശ്‌ളീഹ, സെബാസ്ത്യാനോസ്, സിസ്റ്റര്‍ അല്‍ഫോന്‍സാ എന്നീ വിശുദ്ധരുടെ സംയുകത തിരുനാള്‍ മെയ് 26 ഞായറാഴ്ച നടക്കും

കോര്‍ക്ക്: സീറോ-മലബാര്‍ സമൂഹത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും,തോമാശ്ലീഹാ, സെബസ്ത്യാനോസ്, സിസ്റ്റര്‍ അല്‍ഫോന്‍സാ എന്നീ വിശുദ്ധരുടെയും സംയുക്ത തിരുന്നാള്‍ 2019 മെയ്മാസം 26 -)o തിയതി ഞായറാഴ്ച നടക്കും.

വില്‍ട്ടണ്‍ S.M.A ദേവാലയത്തില്‍ 4 പി എം ന് ആഘോഷമായ വി. കുര്‍ബാനയോടെ ആരംഭിക്കുന്ന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ലിന്‍ ഫാദര്‍ സിബി അറക്കല്‍ നേതൃത്വം നല്‍കും. ഫാദര്‍ പോള്‍ തെറ്റയില്‍ സഹകാര്‍മീകനായിരിക്കും.

തുടര്‍ന്ന് പ്രസുദേന്തി വാഴിക്കല്‍, ലദീഞ്, പ്രദക്ഷിണം എന്നീ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. തിരുനാളില്‍ സംബന്ധിച്ചു വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും വരും നാളുകളിലേക്ക് കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു.

തിരുനാളിനോട് അനുബന്ധിച്ചു എല്ലാവര്‍ഷത്തെയും എന്നപോലെ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ ഒരുക്കങ്ങള്‍ക്കായി ട്രസ്റ്റിമാരായ ഡിനോ ജോര്‍ജ്ജ്, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Share this news

Leave a Reply

%d bloggers like this: