കോര്‍ക്കില്‍ പതിമൂന്നു കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണം പ്രൗഢഗംഭീരമായി.

കോര്‍ക്ക്: കോര്‍ക്കിലെ സീറോ മലബാര്‍ സമൂഹത്തിലെ പതിമ്മൂന്നു കുരുന്നുകള്‍ ആണ് ഏപ്രില്‍ 28 ന് യൂറോപ്പിന്റെ അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിച്ചത്. വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മീകനും, ചാപ്ലീന്‍ ഫാ. സിബി അറക്കല്‍, ഫാ.പോള്‍ തെറ്റയില്‍ എന്നിവര്‍ സഹകാര്‍മ്മീകരുമായിരുന്നു. മാമ്മോദീസ ദിനത്തില്‍, തലതൊട്ടപ്പനും തലതൊട്ടമ്മയും തങ്ങള്‍ക്കായി ഏറ്റുപറഞ്ഞ വിശ്വാസ സത്യങ്ങള്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ കുട്ടികളും ഒപ്പം അവരുടെ മാതാപിതാക്കളും ഏറ്റുപറഞ്ഞു.

അഭിവന്ദ്യ പിതാവ് കുട്ടികള്‍ക്ക് വിശുദ്ധ ബൈബിളും ജപമാലയും നല്‍കികൊണ്ട് അവ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിന് വിളക്കും വഴികാട്ടിയുമായിരിക്കട്ടെ എന്നാശംസിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കുമായി എസ് എം എ ഹാളില്‍ സമൂഹവിരുന്നും ഒരുക്കിയിരുന്നു. ആദ്യകുര്‍ബാന സ്വീകരണം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവായിത്തീര്‍ന്നതായി കുട്ടികള്‍ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: