കോര്‍ക്കില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 28 ന് ഞായറാഴ്ച.

കോര്‍ക്ക്: കോര്‍ക്ക് സിറോ മലബാര്‍ സമൂഹത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 28 ന് ഞായറാഴ്ച നടക്കും. യൂറോപ്പിന്റെ അപ്പൊസ്റ്റോലിക് വിസിറ്റേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മീകത്വത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേ ആണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ പതിമ്മൂന്നു കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുക.

മാര്‍ത്തോമ്മായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ അനുസ്മരണദിനമായ പുതുഞായറാഴ്ചയാണ് ചടങ്ങുകള്‍ നടക്കുക എന്നതുകൂടി ഇത്തവണത്തെ പ്രേത്യേകതയാണ്. ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന കുരുന്നുകളോടൊപ്പം പ്രാര്‍ഥനകളിലും, അവരുടെ സന്തോഷത്തിലും പങ്കുചേരുന്നതിനും സ്‌നേഹവിരുന്നില്‍ പങ്കെടുക്കുന്നതിനും ഏവരെയും സാദരം ക്ഷണിക്കുന്നതായി ചാപ്ലീന്‍ ഫാദര്‍ സിബി അറക്കല്‍ അറിയിച്ചു.

(മുകള്‍ നിരയില്‍, ഇടത്ത് നിന്ന് വലത്തേക്ക് എന്ന ക്രമത്തില്‍) ഏദന്‍ സഞ്ജു, ക്രിസ്റ്റോ തോമസ്, അഞ്ചെലിന്‍ വില്‍സണ്‍, കരോളിന്‍ ജെയ്‌സണ്‍, റയാന്‍ മാത്യു, ജെസ്ന ജെനിഷ്, ആല്‍വിസ് തോമസ്
(താഴെത്തെ നിരയില്‍ ഇടത്ത് നിന്ന് വലത്തേക്ക് എന്ന ക്രമത്തില്‍) അലീനമോള്‍ അജി, ഐസക് ജിജോ, മരിയ ബാബു, അര്‍ണോള്‍ഡ് മാത്യു, ജിബിന്‍ ജോസഫ് മാത്യു, ഐഡന്‍ മാത്യു അനീഷ്.

Share this news

Leave a Reply

%d bloggers like this: