കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ലമെന്റ് പ്രവര്‍ത്തനം നടക്കണമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ താല്‍പര്യം. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെയുള്ള ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അനുവദിക്കണം. കോണ്‍ഗ്രസ് അവരുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഇനിമുതല്‍ സമാജ്വാദി പാര്‍ട്ടി അവരെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിമാരുമായി ആലോചിക്കാതെ ബീഹാറിലും ഹിമാചല്‍ പ്രദേശിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഉച്ചവരെ രാജ്യസഭ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. സഭയുടെ ശരിയായ പ്രവര്‍ത്തനം നടത്തേണ്ട ഉത്തരവാദിത്തം ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്റേതാണെന്ന് സഭാ നേതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: