കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. വിജയസാധ്യത മാത്രമാകണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്നും സുധീരന്‍ കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പറഞ്ഞു.

അധികാരം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണെന്നും അത് നഷ്ടപ്പെടുത്താതെ നോക്കണമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പാര്‍ട്ടി വക്താക്കള്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം. പാര്‍ട്ടി വക്താക്കളില്‍ ചിലരുടെ ഭാഗത്തു നിന്നുള്ള പ്രസ്താവനകള്‍ അതിരുവിടുന്നുവെന്നും ഇതു തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ശബരിമല മണ്ഡലകാലത്തിനു മുമ്പു നടത്തണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു.ബിജെപിയുടെ വളര്‍ച്ച പ്രതിരോധിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു. കെപിസിസി നിര്‍വാഹക സമിതി യോഗം തിരുവനന്തപുരത്ത് ചേരുകയാണ്.

Share this news

Leave a Reply

%d bloggers like this: