കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വ സമീപനം പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ലെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വ സമീപനം മാറേണ്ടതുണ്ടെന്ന് ശശി തരൂര്‍ എം പി. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഈ നിലപാട് തുടര്‍ന്നാല്‍ പാര്‍ട്ടി അവിടങ്ങളില്‍ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ് നല്‍കി. നിലവിലെ അക്രമാസക്തമായ ദേശീയത പ്രവണതകള്‍ മാറുകതന്നെ ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: എന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായാണ് തരൂര്‍ മാധ്യമങ്ങളോട് ഇക്കാര്യം സംസാരിച്ചത്.

നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അറിഞ്ഞവരല്ലെന്നും വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. വളരെ ചുരുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി അവര്‍ വിശ്വാസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ മാത്രമാണ് അവരുടെ ഉദ്ദേശമെന്നും തരൂര്‍ പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബിജെപിയുടെ അതേ നിലപാടിനെ പിന്‍പറ്റുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ അതൊരു വലിയ പിഴവായിരിക്കുമെന്ന് തരൂര്‍ പറഞ്ഞു. അതൊരു തരം അനുകരണം മാത്രമായി മാറുമെന്നും, യഥാര്‍ത്ഥമായത് മുന്നിലുള്ളപ്പോള്‍ അനുകരിക്കുന്നതിനെ വോട്ടര്‍ തെരഞ്ഞെടുക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്കാലത്തും തങ്ങള്‍ നിലകൊണ്ട തത്വങ്ങളെ മുറുകെപ്പിടിച്ച് നിവര്‍ന്നു നില്‍ക്കുകയാണ് കേണ്‍ഗ്രസ്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Share this news

Leave a Reply

%d bloggers like this: