കോട്ടയത്ത്സി.പി.എം പരിപാടയിലേക്ക് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ഇടിച്ച് കയറി

കോട്ടയം: കോട്ടയം തിരുനക്കര മൈതാനത്ത് സി.പി.എം സംഘടിപ്പിച്ച യോഗത്തിലേക്ക് ജാഥയായെത്തിയ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ഇടിച്ചുകയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. പിണറായി വിജയന്‍ സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതോടെ പോലീസ് ഇടപെട്ടാണ് സംഘര്‍ഷ സാധ്യത നിയന്ത്രണ വിധേയമാക്കിയത്.

സി.പി.എം സംഘടിപ്പിച്ച റാലിയില്‍ ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനിടയില്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ നിരവധി പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: