കോട്ടയം സി.എം.എസ് കോളജിലും ‘ബീഫ്‌ഫെസ്റ്റ്’ , 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്റു ചെയ്യാന്‍ തീരുമാനം

കോട്ടയം : തൃശ്ശൂര്‍ കേരളവര്‍മ കോളജിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കോട്ടയം സി.എം.എസ് കോളജിലും ‘ബീഫ്‌ഫെസ്റ്റ്’ പുകയുന്നു. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നുച്ചയോടെ കാമ്പസിനുള്ളില്‍ ‘ബീഫ്‌ഫെസ്റ്റ്’ നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. ‘ബീഫ്‌ഫെസ്റ്റ്’ സംഘടിപ്പിക്കുന്നതോടെ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്താനുള്ള സാധ്യത മുന്നില്‍കണ്ട പ്രിന്‍സിപ്പല്‍ കോളജിനുള്ളില്‍ പ്രകോപനമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി.

ഇതേതുടര്‍ന്ന് എസ്.എഫ്.ഐ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ പിടിച്ചു തള്ളുകയും ഉന്തിനും തള്ളിനും ഇടയില്‍ ബീഫ് അദ്ദേഹത്തിന്റ മേല്‍ വീഴുകയും ചെയ്തു. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മറ്റ് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിപ്പിച്ച് ബീഫ്‌ഫെസ്റ്റില്‍ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും ആള്‍ബലത്തിനായി പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കാമ്പസിലെത്തിയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്റു ചെയ്യാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചതായി സൂചനയുണ്ട്.

ഇതിനിടെ, വടകര എസ്.എന്‍ കോളജിലെ എസ്.എഫ്.ഐഎബിവിപി പ്രവര്‍ത്തകര്‍ തമ്മിലും ബീഫ്‌ഫെസ്റ്റിനെ ചൊല്ലി സംഘര്‍ഷം ഉടലെടുത്തു.

Share this news

Leave a Reply

%d bloggers like this: