കോട്ടയംകാര്‍ക്ക് അഭിമാനിക്കാം; രാജ്യത്തെ ഏക പട്ടിണി രഹിത ജില്ലയായി കോട്ടയം

രാജ്യത്തെ ഏറ്റവും തലയെടുപ്പോടെ നില്‍ക്കുന്ന ജനതയായി മാറിയിരിക്കുകയാണ് കോട്ടയംകാര്‍ . രാജ്യത്തെ ഏക പട്ടിണി വിമുക്ത ജില്ലയായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. യുണൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാം(യുഎന്‍ഡിപി), ഓക്സ്ഫഡ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇനിഷ്യേറ്റീവ് എന്നിവ ചേര്‍ന്ന് പുറത്തിറക്കിയ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സിലാണ് കോട്ടയം ഒന്നാമതെത്തിയത്. പട്ടിണിയുടെ അളവനുസരിച്ച് 0 മുതല്‍ 1 വരെയുള്ള സ്‌കോറുകളാണ് രേഖപ്പെടുത്തുന്നത്. കോട്ടയം ജില്ലയുടെ സ്‌കോര്‍ പൂജ്യം ആണ്.

0.462 നേടിയ മധ്യപ്രദേശിലെ അലിരാജ്പുരാണ് ഏറ്റവും പട്ടിണിയുള്ള ജില്ല. ആഗോളതലത്തില്‍ ഇന്ത്യയുടെ പട്ടിണി വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അടുത്തിടെ പുറത്തു വന്ന ചില കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടയ്ക്ക് ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലേയ്ക്കാണ് ഇന്ത്യ നീങ്ങിയിരിക്കുന്നത്. എങ്കിലും കേരളത്തിന്, പ്രത്യേകിച്ച് കോട്ടയം ജില്ലയ്ക്ക് അഭിമാനിക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇന്ത്യയില്‍ ഏറ്റവും പട്ടിണി കുറവും കേരളത്തിലാണ്. മറ്റ് ജില്ലകളുടെ സ്‌കോറുകള്‍ ഇങ്ങനെ: എറണാകുളം, തൃശൂര്‍ – 0.001, കണ്ണൂര്‍ – 0.002, കോഴിക്കോട്, ആലപ്പുഴ – 0.003, പാലക്കാട്- 0.004, തിരുവനന്തപുരം, പത്തനംതിട്ട – 0.005, കൊല്ലം, മലപ്പുറം – 0.006, ഇടുക്കി, കാസര്‍കോട് – 0.008, വയനാട് – 0.016

 

 

എ എം

Share this news

Leave a Reply

%d bloggers like this: