കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ബലാത്സംഗക്കേസ്…

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിയ്‌ക്കെതിരെ മുംബൈയില്‍ ബലാത്സംഗക്കേസ്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് മുംബൈ സ്വദേശിനിയായ 33കാരിയുടെ പരാതിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. 2009 മുതല്‍ 2018 വരെയുള്ള കാലത്ത് പല തവണ താന്‍ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഈ മാസം 13നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. മുംബൈ മിറ റോഡിലെ താമസക്കാരിയായ യുവതി മുന്‍പ് ദുബായില്‍ ഒരു ബാര്‍ ഡാന്‍സറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ബിനോയ് പരിചയപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തില്‍ രണ്ട് കുട്ടികളുണ്ടെന്നും യുവതി മനസ്സിലാക്കിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പ്രതിക്കയ്‌ക്കെതിരെ നടപടി എടുക്കുന്നതിനു മുന്‍പായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും ഓഷിവാര പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടറായ ശൈലേഷ് പസല്‍വാര്‍ പറയുന്നു. ബിനോയ് കോടിയേരിയ്ക്കായി ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം, പരാതിക്കാരിയെ അറിയാമെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. എന്നാല്‍ ഭീഷണിപ്പെട്ടുത്താനുള്ള ശ്രമമാണ്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ബിനോയ് പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: