കോടതി വിധിയെത്തുടര്‍ന്ന് ബോറിസ് ജോണ്‍സണ് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ലേബര്‍ പാര്‍ട്ടി

ലണ്ടണ്‍ : സുപ്രീം കോടതി വിധി തിരിച്ചടിയായതോടെ യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നേരെ ശബ്ദം ഉയര്‍ത്തി ലേബര്‍ പാര്‍ട്ടി. ജനാതിപത്യ പ്രക്രിയയയെ തടഞ്ഞ ജോണ്‍സണ്‍ രാജിവെക്കണമെന്നാണ് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടത്. രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണം ശരിയായില്ലെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നു. രാജി ആവശ്യം മുഴങ്ങി കേട്ടപ്പോള്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോണ്‍സണ്‍ ചെറു പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.

കോടതിയില്‍ സര്‍ക്കാരിനെ ഏകകണ്ഠമായി പരാജയപ്പെടുത്തിയതിന് മറ്റ് എംപിമാരും ജോണ്‍സണെതിരെ വിമര്‍ശവുമായി രംഗത്തെത്തി. ബ്രെക്സിറ്റ് നിലപാടിലുറച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ബോറിസ് ജോണ്‍സണ് തിരിച്ചടിയായി സുപ്രീം കോടതിയുടെ നടപടി. പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ജോണ്‍സണ്‍ കോടതിയെ വെല്ലുവിളിച്ചെന്നും ഔദ്യോഗിക പദവികള്‍ വഹിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്നും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആരോപിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസമ്മേളനത്തിലായിരുന്ന ജോണ്‍സണ്‍, സന്ദര്‍ശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് മടങ്ങിയിരുന്നു.

Share this news

Leave a Reply

%d bloggers like this: