കൊളസ്ട്രോള്‍ എല്ലുകളെയും തകരാറിലാക്കും..

സിഡ്നി: ‘ഹൃദയാഘാതം’ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരും കൊളസ്‌ട്രോളിനെ പറ്റിയാണ് ചിന്തിക്കാറു. എന്നാല്‍ കൊളസ്ട്രോള്‍ വരുത്തി വക്കുന്ന ആഘാതങ്ങള്‍ ഇത് മാത്രമല്ലെന്ന് ശാസ്ത്ര ലോകങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തിനു കൊളസ്ട്രോള്‍ കാരണമാകുന്നത് പോലെ എല്ലുകളുടെ നാശത്തിനും കൊളസ്ട്രോള്‍ കാരണമാകുന്നുണ്ട് എന്നതാണ് പുതിയ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഒട്ടും മടി കാട്ടരുതെന്നും ഗവേഷകര്‍ പറയുന്നു.

ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ ക്യൂന്‍സ്ലാന്‍ഡ് ടെക്നോളജിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ഡോക്ടര്‍ ഇന്ദിരാ പ്രസാദിന്റെയും സംഘത്തിന്റെയും ഈ പഠന പരീക്ഷണം നടന്നത് മൃഗങ്ങളിലാണ്. പരീക്ഷണത്തില്‍ മൃദു അസ്റ്റികളുടെ ശോഷണം സംഭവിക്കാന്‍ പ്രധാന കാരണം കൊളസ്ട്രോള്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. കൊളസ്ട്രോള്‍ ഒഴിവാക്കാന്‍ സാധാരണയായി നടത്തം ശീലിക്കുന്നവര്‍, അത് നല്ല രീതിയില്‍ തുടരണമെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

എ എം

Share this news

Leave a Reply

%d bloggers like this: