കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധുവിന്

സോള്‍ : കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പൊരുതിക്കയറി പി.വി. സിന്ധുവിന്റെ വിജയം. ഫൈനലില്‍ ലോകചാംപ്യനായ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കീരീടം ചൂടിയത്. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 22:20, 11:21, 21:18 സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.

കഴിഞ്ഞമാസം ഗ്ലാസ്‌ഗോയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമാണ് സോളില്‍ കണ്ടത്. റിയോ ഒളിംപിക്‌സ് സെമിയില്‍ സിന്ധു ഒകുഹാരയെ തോല്‍പിച്ചപ്പോള്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര തിരിച്ചടിച്ചിരുന്നു. ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയര്‍ന്ന സീഡുകാര്‍ ഏറ്റുമുട്ടുന്നതും ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നതുമായ ചാംപ്യന്‍ഷിപ്പാണ് സൂപ്പര്‍ സീരീസ്. ഒളിംപിക്‌സും ലോകചാംപ്യന്‍ഷിപ്പും കഴിഞ്ഞാല്‍ ബാഡ്മിന്റന്റെ വലിയ വേദിയാണിത്.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: