കൊമ്പിലിഫ്റ്റില്‍ 200-ഓളം തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: നിര്‍മ്മാണ മേഖലക്ക് വേണ്ടി ഹെവി മെഷീനുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കൊമ്പിലിഫ്റ്റില്‍ അവസരങ്ങള്‍. കമ്പനിയുടെ ആസ്ഥാന കേന്ദ്രമായ മോനാഗന്‍ ശാഖയിലാണ് തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്. 50 മില്യണ്‍ യൂറോയില്‍ പടുത്തുയര്‍ത്തിയ കൊമ്പിലിഫ്റ്റിന്റെ ആസ്ഥാന മന്ദിര ഉത്ഘാടന കര്‍മ്മം മന്ത്രി ലിയോ വരേദ്കര്‍ നിര്‍വഹിച്ചു.

എന്‍ജിന്‍, ടെക്നീഷ്യന്‍ യോഗ്യത ഉള്ളവര്‍ക്കാണ് ഇവിടെ അവസരം ലഭിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജ് വാഗ്ദാനം ചെയുന്ന കമ്പനി വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രമോഷന്‍ സാധ്യതകളുമൊരുക്കുന്നുണ്ട്. നിര്‍മ്മാണ മേഖല ശക്തി പ്രാപിക്കുന്ന അയര്‍ലണ്ടില്‍ വന്‍ മുന്നേറ്റം നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഡികെ

Share this news

Leave a Reply

%d bloggers like this: